സര്‍വ്വശിക്ഷാ അഭിയാന്റെ നിര്‍ദ്ദേശാനുസരണം ചേര്‍ന്ന രക്ഷിതാക്കളുടെ സംഗമത്തില്‍ എങ്ങിനെ നല്ല രക്ഷിതാവാവാം, അവകാശാധിഷ്ഠിത
വിദ്യാലയം, ശുചിത്വ വിദ്യാലയം, ശിശുസൗഹൃദ വിദ്യാലയം തുടങ്ങിയ മേഖലകള്‍
കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടന്നു. മികവാര്‍ന്ന വിദ്യാലയം
സാക്ഷാത്കരിക്കാന്‍ എന്തെല്ലാം ചെയ്യണമെന്നും രക്ഷിതാക്കളുമായി സംവദിച്ചു.
പി.ടി.എ പ്രസിഡണ്ട് ശ്രീ.എം ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍
ശ്രീ. ദാമോദരന്‍ മാസ്റ്റര്‍ സ്വാഗതമാശംസിച്ചു. ശ്രീ.സജിത്ത് കുമാര്‍,
ശ്രീമതി ലളിത, ശ്രീമതി ഇന്ദിര എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
No comments:
Post a Comment