കേരളത്തില്‍
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ
ആദ്യം യുദ്ധം പ്രഖ്യാപിച്ച
നാട്ടു രാജാക്കാന്മാരിലൊരാളായിരുന്നു
കേരളവർമ്മ
പഴശ്ശിരാജാ.
ബ്രിട്ടീഷുകാർക്കെതിരെ
നടത്തിയ ചെറുത്തു നില്പുകൾ
പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള
സിംഹം എന്നാണ്
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര
ചരിത്രങ്ങളില്‍ വിശേഷിപ്പിക്കുന്നത്.
ബാലനായിരിക്കെ
തന്നെ സ്വന്തം രാജ്യത്തെ
സംരക്ഷിക്കാൻ പരദേവതയെ
സാക്ഷിയാക്കി ദൃഢപ്രതിജ്ഞ
ചെയ്ത പഴശ്ശിരാജാ തന്റെ
വാക്ക് അവസാന ശ്വാസംവരെ
കാത്തു സൂക്ഷിച്ചുവെന്നാണ്
ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്.1805
നവംബർ 30ന്
ആ വീര സിംഹം മാവിലത്തോട്ടിൻ
തീരത്ത് വെടിയേറ്റു മരിച്ചു.
അദ്ദേഹത്തിനായുള്ള
സ്മാരകം കണ്ണൂര്‍ ജില്ലയിലെ
പഴശ്ശി കോവിലകത്തിനു സമീപം
നവംബര്‍ 30
ന് നാടിനു
സമര്‍പ്പിച്ചു.
ബ്രിട്ടീഷുകാര്‍
കൂര്‍ഗ് -തലശ്ശേരി
സംസ്ഥാന പാതയുണ്ടാക്കിയത്
പഴശ്ശി കോവിലകം ഇടിച്ചു
നിരത്തിയാണ്.
ആ ധീര യോദ്ധാവിനെ
ഞങ്ങള്‍ സാദരം നമിക്കുന്നു.
No comments:
Post a Comment