Sunday 28 September 2014

മംഗള്‍യാന്‍

       മംഗള്‍യാന്റെ വിജയത്തിളക്കത്തില്‍ എല്ലാവരോടും ഒന്നിച്ച് അഭിമാനം പങ്കിടാന്‍ പാണൂര്‍ സ്കൂളും. മംഗള്‍യാനുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കോര്‍ത്തിണക്കിയ പവ്ര‍ പോയിന്റ് പ്രസന്റേഷന്‍ അവതരണം സ്കൂളില്‍ നടന്നു. സൗരയൂഥത്തെക്കുറിച്ചും വിശേഷിച്ച് ചൊവ്വാ ഗ്രഹത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു.



 

2014 പുരയിട കൃഷി വര്‍ഷം

യു.എൻ. ജനറൽ അസംബ്ലിയാണ് 2014 കുടുംബകൃഷി വർഷമായി പ്രഖ്യാപിച്ചിരിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നീ രാജ്യങ്ങളിലെ കുടുംബകർഷകസംഘടനകളുടെ പ്രധാന പ്രാദേശിക ശൃംഖലകളുമായി സഹകരിച്ചാണ് 'അന്താരാഷ്ട്ര കുടുംബകൃഷി വർഷം' എന്ന ആശയം യു.എൻ. പ്രോത്സാഹിപ്പിക്കുന്നത്.
  • മുഖ്യധാരയിൽനിന്ന് സ്ഥാനഭ്രംശം സംഭവിച്ചുപോയ വീട്ടുകൃഷി അഥവാ കുടുംബകൃഷിയെ കാർഷിക, പാരിസ്ഥിതിക, സാമൂഹിക പരിപാടികളുടെ കേന്ദ്രബിന്ദുവായി പുനഃപ്രതിഷ്ഠിക്കുക എന്നതാണ് വർഷാചരണത്തിന്റെ പ്രധാന ലക്ഷ്യം.
  • പ്രകൃതിവിഭവങ്ങളുടെ പരിപാലനം, പരിസ്ഥിതി സംരക്ഷണം, സുസ്ഥിരവികസനം എന്നീ ഉപഘടകങ്ങളും വർഷാചരണത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽപ്പെടുന്നു.
 പാണൂര്‍ ഗവ.എല്‍.പി.സ്കൂളില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ എല്ലാ കുട്ടികള്‍ക്കും പച്ചക്കറി വിത്തുകള്‍ അവരവരുടെ വീടുകളില്‍ കൃഷി ചെയ്യാനായി നല്‍കി. വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ. ദാമോദരന്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി ഇന്ദിര ടീച്ചറുടെ നേതൃത്വത്തില്‍ സ്കൂളില്‍ പച്ചക്കറിത്തോട്ടം ഒരുക്കങ്ങള്‍ ആരംഭിച്ചു.



 






Wednesday 24 September 2014

മംഗള്‍യാന്‍

         ഇന്ത്യക്കിത് അഭിമാന നിമിഷം. തദ്ദേശീയമായി നിര്‍മ്മിച്ച നമ്മുടെ ആദ്യ ഗ്രഹാന്തരപേടകം മംഗള്‍യാന്‍ ഇന്ന് വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിച്ചേര്‍ന്നു. ഇന്ത്യയിലെ ശതകോടി ജനങ്ങള്‍ക്കിത് ഇന്ത്യന്‍ബഹിരാകാശ സംഘടനയുടെ വിജയസമ്മാനം. ഈ പരിശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പാണൂര്‍ഗവ.എല്‍.പി.സ്കൂളിന്റെ അഭിനന്ദനങ്ങള്‍

മംഗള്‍യാന്‍ വിക്ഷേപണം 






Saturday 20 September 2014

ഓസോണ്‍ ദിനം

                ഓക്സിജന്റെ മൂന്ന്  ഓസോൺ. അന്തരീക്ഷത്തിന്റെ മുകൾതട്ടിൽ കാണപ്പെടുന്ന ഓസോൺ, ഭൂമിയിലെ ജീവജാലങ്ങൾക്ക് ദോഷം വരുത്തുന്ന സൂര്യപ്രകാശത്തിലടങ്ങിയ അള്‍ട്രാവയലറ്റ് രശ്മികളെ   ഭൂമിയിയുടെ ഉപരിതലത്തിലെത്തുന്നതില്‍ നിന്ന് തടയുന്നു. 

    ഓസോൺ എന്ന വാതകം കണ്ടുപിടിച്ചതു് സ്വിറ്റ്സർലൻഡിലെ ബേസൽ സർവ്വകലാശാലയിലെ പ്രൊഫസറായിരുന്ന ക്രിസ്റ്റ്യൻ ഫ്രീഡ്രിച്ച് ഷോൺബെയ്ൻ  എന്ന ജർമ്മൻകാരനാണു്. 

                  ഭൂമിയുടെ പുതപ്പായ ഓസോണ്‍പാളിയെ സംരക്ഷിക്കേണ്ടത് ഭൂമിയുടെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. സപ്തംബര്‍  16 ഓസോണ്‍ദിനമായി ആചരിക്കുന്നു. പാണൂര്‍ ഗവ.എല്‍.പി.സ്കൂളില്‍ ഓസോണ്‍ദിനത്തിന്റെ ഭാഗമായി പ്രഭാഷണം നടത്തി. കുട്ടികള്‍ ചേര്‍ന്ന് ഭൂമിക്കൊരു കുട പ്രവര്‍ത്തനം നടത്തി.


 

Saturday 6 September 2014

ഓണാഘോഷം

               കേരളത്തിന്റെ ദേശീയോത്സവമായ ഓണം പാണൂര്‍ ഗവ.എല്‍.പി.സ്കൂളിലും വിപുലമായി ആഘോഷിച്ചു. മാനവരെല്ലാം ഒന്നായിരുന്ന മഹാബലി ചക്രവര്‍ത്തിയുടെ സുവര്‍ണകാലത്തിന്റെ സ്മൃതികളുയര്‍ത്തി കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് ഓണാഘോഷം നടത്തി. കുട്ടികളും രക്ഷിതാക്കളും വൈവിധ്യമാര്‍ന്ന മത്സര പരിപാടികളില്‍ ആവേശത്തോടെ പങ്കെടുത്തു. പൂക്കളമത്സരം, ഓണപ്പാട്ടുകള്‍, നിറം കൊടുക്കല്‍, നാടന്‍ കളികള്‍, ബലൂണ്‍ പൊട്ടിക്കല്‍,മഞ്ചാടി പെറുക്കല്‍, അപ്പം കടി, മെഴുകുതിരി കത്തിക്കല്‍ തുടങ്ങിയ മത്സര പരിപാടികള്‍ ആവേശകരമായിരുന്നു. രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് വീടുകളില്‍ നിന്ന് തയ്യാറാക്കിക്കൊണ്ടു വന്ന കറികള്‍ ഉപയോഗിച്ചുള്ള ഓണസദ്യ കൂട്ടായ്മയുടെ ഹൃദ്യമായ നാളുകള്‍ ഓര്‍മ്മപ്പെടുത്തി. തുടര്‍ന്ന് നടന്ന സമ്മേളനം ഓണ അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരമൊരുക്കി. 






















             വിദ്യാലയത്തില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന അധ്യാപകനായ ശ്രീ രാജഗോപാലനുള്ള യാത്രയയപ്പ് വേദി കൂടിയായി സമ്മേളനം മാറി. അദ്ദേഹത്തിന്റെ അധ്യാപക ജീവിതത്തിന് എല്ലാവിധ മംഗളങ്ങളും നേര്‍ന്നുകൊണ്ട് യോഗം സമാപിച്ചു.

Friday 5 September 2014

അധ്യാപക ദിനം

    ഭാരതത്തിന്റെ പ്രഥമ ഉപരാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനുമായ ശ്രീ.സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ എന്ന ഉത്കൃഷ്ടനായ അധ്യാപകന്റെ ജന്മദിനം രാജ്യമെങ്ങും അധ്യാപക ദിനമായി ആഘോഷിക്കുന്നു. 
      ശ്രീ.എസ്.രാധാകൃഷ്ണനെപ്പോലെയുള്ള വിദ്യാര്‍ത്ഥികളെ അറിയുന്ന, സ്നേഹിക്കുന്ന, അവരെ വിമലീകരിക്കുന്ന അധ്യാപകരായി നമുക്കും മാറാന്‍ സാധിക്കട്ടെ ...