Thursday 31 July 2014

ചാന്ദ്ര വിജയ ദിനം


    മനുഷ്യന്റെ ഐതിഹാസികമായ വിജയഗാഥകളിലൊന്നാണ് അമ്പിളിമാമനില്‍ കാല്‍കുത്താനായത്. 1969 ജൂലായ് 21 ന്റെ ആ നേട്ടം ചാന്ദ്രവിജയദിനമായി പാണൂര്‍ എല്‍.പി.സ്കൂളിലും ആഘോഷിച്ചു. ചാന്ദ്രപര്യവേഷണങ്ങളു‌ടെ പാനലുകളുടെ പ്രദര്‍ശനം, പതിപ്പ് നിര്‍മ്മാണം, പവര്‍ പോയിന്റ് പ്രസന്റേഷന്‍, ചാന്ദ്രയാത്ര, ചാന്ദ്രയാന്‍ , ഉപഗ്രഹവിക്ഷേപണ വീഡിയോകള്‍, ക്വിസ്സ് തു‌ടങ്ങിയവ ഏറെ ശ്രദ്ധേയമായിരുന്നു.





Wednesday 30 July 2014

ബഷീര്‍ അനുസ്മരണം

ബഷീര്‍ അനുസ്മരണം
മലയാളത്തിന്റെ പ്രയ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലായ് 5 ന്  ശ്രീ.രാജഗോപാലന്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം ന‌‌ടത്തി. ബഷീര്‍ കൃതികളു‌‌ടെ പ്രദര്‍ശനം, കൃതികള്‍ പരിചയപ്പെടല്‍, ബഷീര്‍ ദ മേന്‍ ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ ന‌ടത്തി.


Friday 4 July 2014

http://glpspanoor.blogspot.in/


തെരഞ്ഞടുപ്പ്

തെരഞ്ഞെടുപ്പ്

സ്കൂള്‍ ലീഡര്‍, ഡപ്യൂട്ടി ലീഡര്‍ സ്ഥാനത്തേക്ക് ജനാധിപത്യ രീതിയില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് വിദ്യാലയത്തില്‍ തെരഞ്ഞെടുപ്പ് നടത്തി. വിജ്ഞാപനം, വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കല്‍, പത്രികാ സമര്‍പ്പണം, പത്രികയുടെ സൂക്ഷ്മ പരിശോധന, പത്രിക പിന്‍വലിക്കല്‍, ചിഹ്നം അനുവദിക്കല്‍, തെരഞ്ഞെടുപ്പ് നടത്തല്‍ എന്നിവ കുട്ടികള്‍ക്ക് നവ്യാനുഭവമായി. ശ്രീഹരി സ്കൂള്‍ ലീഡറായും ദേവിക മധു ഡപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.











Thursday 3 July 2014

വായനാ വാരം

വായനാ വാരം

പാണൂര്‍ ഗവ.എല്‍.പി.സ്കൂളില്‍ വായനാവാരം സമുചിതമായി ആചരിച്ചു. കാസറഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ മുന്‍ വൈസ് പ്രസഡണ്ടും ഡയറ്റ് മുന്‍ അധ്യാപകനുമായ ശ്രീ.കുമാരന്‍ മാസ്റ്റര്‍ വായനാവാരത്തിനന്‍റേയും വായനാമുറിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു.


വായനാവാരത്തിന്‍റെ ഭാഗമായി ലൈബ്രറി സന്ദര്‍ശനം, ക്ലാസ്സ് ലൈബ്രറി രൂപീകരണം, പുസ്തകാസ്വാദനം, വായനാ മത്സരം, ഇന്‍ലന്‍ഡ് മാസികാ പ്രകാശനം, അനുസ്മരണം തുടങ്ങിയവ നടത്തി.