Wednesday 18 March 2015

പഠനയാത്ര

വാതില്‍പ്പുറ പഠനത്തിന്റെ സാധ്യതകള്‍ തേടി പാണൂര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഏകദിന പഠനയാത്ര നടത്തി. മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന പഴമൊഴി തിരുത്തിക്കൊണ്ട് നമ്മുടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്കാണ് പഠനയാത്ര സംഘടിപ്പിച്ചത്. അനന്തപുരം ക്ഷേത്രം, സീതാംഗോളിയിലെ വ്യവസായ പാര്‍ക്കിലെ പ്രധാന വ്യവസായ ശാലകള്‍, കാസറഗോഡ് സാരീസ്, വിദ്യാ നഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, കാരവല്‍ ദിനപത്രം, നിത്യാനന്ദ കോട്ട, മാവുങ്കാലിലെ മില്‍മാ പ്ലാന്റ്, ആനന്ദാശ്രമം, ബേക്കല്‍ കോട്ട, പള്ളിക്കര ബീച്ച് തുടങ്ങിയ കേന്ദ്രങ്ങളിലൂടെയാണ് യാത്രാ സംഘം നീങ്ങിയത്.










































Sunday 1 March 2015

വിജയോത്സവം

        

    നേട്ടങ്ങളുടെ തിളക്കത്തിലാണ് ഗവ എല്‍.പി. സ്കൂള്‍ പാണൂരിനെ സംബന്ധിച്ച് ഈ അധ്യയന വര്‍ഷവും കടന്നു പോകുന്നത്.  ഗ്രാമപഞ്ചായത്ത് തലത്തില്‍ നടത്തിയ യൂറീക്ക വിജ്ഞാനോത്സവത്തില്‍ ദേവിക മധുവിലൂടെ ഒന്നാം സ്ഥാനം നേടിക്കൊണ്ട് തുടക്കമിട്ട യാത്രയില്‍ ഉപജില്ലാ ശാസ്ത്രമേളയില്‍ എല്‍.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടാനായി. സ്കൂള്‍ കലോത്സവത്തിലും ജില്ലാ ശാസ്ത്രമേളയിലും നമ്മുടെ കുട്ടികള്‍ മികവ് തെളിയിച്ചു. ഈ വിദ്യാര്‍ത്ഥികളെ അനുമോദിക്കുക എന്ന ലക്ഷ്യത്തോടെയാണ്  ഫിബ്രവരി 26 ന് വിജയോത്സവം 2015 നടത്തിയത്. പി.ടി.എ പ്രസിഡണ്ട് ശ്രീ.എം.ജയചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുളിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീഎം. മാധവന്‍ വിജയോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മികവ് തെളിയിച്ച എല്ലാ കുട്ടികള്‍ക്കും അദ്ദേഹം പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. കാനത്തൂര്‍ യു.പി.സ്കൂളിന്റെ ജില്ലാ തലത്തില്‍ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ട കോയി യിലെ പ്രാധാന കഥാപാത്രത്തെ അവതരിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിയും മികച്ച നടനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത രാഹുല്‍ രവീന്ദ്രനേയും സമ്മേളനത്തോടനുബന്ധിച്ച് അനുമോദികകുകയുണ്ടായി.















  

         വിദ്യാലയത്തിലെ കുട്ടികളുടെ സര്‍ഗസൃഷ്ടികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ നിറവ് ന്യൂസ് ലെറ്ററിന്റെ പ്രകാശനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിര്‍വ്വഹിച്ചു. സര്‍വ്വശിക്ഷാ അഭിയാന്‍ ക്ലസ്റ്റര്‍ കോ-ഓഡിനേറ്റര്‍ ശ്രീമതി തുഷാര, എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി ശോഭ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.ദാമോദരന്‍ സ്വാഗതവും  സീനിയര്‍ അസിസ്റ്റന്റ് ശ്രതി ഇന്ദിര നന്ദിയും അറിയിച്ചു. വൈകുന്നേരം 4 മണിക്ക് വിജയോത്സവം സമാപിച്ചു.