Friday 5 June 2015

പരിസര ദിനാഘോഷം

നിലനില്പിനായുള്ള ജീവിത രീതികള്‍
എഴുന്നൂറു കോടി സ്വപ്നങ്ങള്‍ - ഒരു ഗ്രഹം - കരുതലോടെ ഉപയോഗിക്കൂ
    





      എന്ന സന്ദേശത്തടെ ലോകമെങ്ങും ആഘോഷിച്ച പരിസര ദിനം പാണൂര്‍ ഗവ.എല്‍.പി.സ്കൂളിലും അര്‍ത്ഥവത്തായി ആഘോഷിച്ചു. അസംബ്ലിയില്‍ പരിസരദിനത്തെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് പ്ലക്കാര്‍ഡുകളേന്തിയുള്ള റാലി നടത്തി. റാലിക്കു ശേഷം എല്ലാവരും പ്രതിജ്ഞ ചൊല്ലി ഭൂമിയുടെ കാവലാളായി. 





പാണൂര്‍ ഗ്രാമത്തിലെ മികച്ച കര്‍ഷകരായ നാരായണേട്ടനും ഗോപാലേട്ടനും കൃഷ്ണേട്ടനും ചേര്‍ന്ന് സ്കൂള്‍ വളപ്പില്‍ വൃക്ഷത്തൈകള്‍ നട്ടു. തുടര്‍ന്ന് കുട്ടികളുമായി സംവദിച്ചു. ഭക്ഷ്യവിളകളില്‍ സ്വയം പര്യാപ്തമായിരുന്ന പാണൂര്‍ ഗ്രാമത്തിന്റെ സുവര്‍ണ കാലഘട്ടത്തിന്റെ ദീപ്ത സ്മരണകള്‍ അവര്‍ ഒളിമങ്ങാതെ പുതിയ തലമുറയുമായി പങ്കിട്ടു. നാണ്യവിളകളിലേക്ക് - കൂടുതലായും കവുങ്ങ് കൃഷിയിലേക്ക് മാറിയതോടെയാണ് ആ കാലം ഇല്ലാതായതെന്ന് കുട്ടികള്‍ തിരിച്ചറിഞ്ഞു. അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുവാന്‍ കുട്ടികള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും പിന്തുണ നല്‍കാമെന്ന് അവര്‍ അറിയിച്ചു.തുടര്‍ന്ന് പരിസ്ഥിതി കവിതകളുടെ ആലാപനം നടന്നു.










1 comment:

  1. പാണൂർ ഗ്രാമത്തിന്റെ അക്ഷരജ്യോതിസ്സായി തിളങ്ങുന്ന ജി.എൽ.പി.എസ്സിന് ആശംസകൾ...
    പാണൂർ സ്കൂളിലെ വിശേഷങ്ങൾ ഇനിയും ബ്ലോഗിൽ പ്രതീക്ഷിക്കുന്നു..

    ReplyDelete