സ്കൂള്‍ വാര്‍ത്തകള്‍
Wednesday 31 December 2014
Tuesday 30 December 2014
കലണ്ടര്‍ വിശേഷങ്ങള്‍
സാമൂഹിക, സാമ്പത്തിക, മതപര, ഭരണ ആവശ്യങ്ങൾക്കായി ഒരു നിശ്ചിതകാലയളവിലെ ദിവസങ്ങളെ അവയുടെ ആവർത്തനപ്രത്യേകതകളോടെ ക്രമീകരിച്ച് മനുഷ്യജീവിതം ചിട്ടപ്പെടുത്തുന്നതിനുള്ള ഒരു സംവിധാനമാണ് കലണ്ടർ. ഈ ക്രമീകരണം നടത്തുന്നത് ഒരു നിശ്ചിത അളവ് സമയത്തിന് ദിവസം എന്നും, അതിന്റെ വിവിധ ഗുണിതങൾക്ക് ആഴ്ച, മാസം, വർഷം എന്നിങ്ങനെ പേരുകൾ നൽകിയുമാണ്. ജ്യോതിശാസ്ത്രമാണ് കലഗണനയുടെ ആധാരം എങ്കിലും കലണ്ടറിലെ കാലയളവുകൾ ചന്ദ്രൻ, സൂര്യൻ എന്നിവയുടെ ചലനവുമായി പൂർണമായും ഒത്തുപോവണമെന്നില്ല.
പല സംസ്കാരങ്ങളും സമൂഹങ്ങളും മുമ്പുള്ളവ മാതൃകയാക്കി പുതിയ കലണ്ടറുകൾ നിർമിച്ചിട്ടുണ്ട്. ഓരോരുത്തരും തങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് കലണ്ടറിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി.
നിത്യജീവിതത്തിൽ എളുപ്പത്തിൽ ഉപയോഗപ്പെടുത്താനാകും വിധം കലണ്ടർ സംവിധാനം രേഖപ്പെടുത്തിവക്കുന്ന ഭൗതിക വസ്തുവിനേക്കൂടി കലണ്ടർ എന്നു പറയയാറുണ്ട്. ഈ വാക്കിന്റെ ഏറ്റവും വ്യാപകമായ ഉപയോഗം ഈ അർത്ഥത്തിലാണ്. ഇത് മിക്കവാറും കടലാസ് കൊണ്ടുള്ളതായിരിക്കും. കമ്പ്യൂട്ടർവൽകൃത കലണ്ടറുകളും ഇന്നുണ്ട്. ചെയ്യാനുള്ള കാര്യങ്ങൾ കൃത്യ സമയത്ത് ഓർമപ്പെടുത്തുന്ന രീതിയിൽ ഇവയെ ക്രമീകരിക്കാം
കണക്കുകൂട്ടുക എന്നർത്ഥം വരുന്ന കലൻഡേ എന്ന പദത്തിൽ നിന്നുമാണ് കലണ്ടർ എന്ന പദമുണ്ടായത്.ഭൂമിശാസ്ത്രപരവും കാലാവസ്ഥാസംബന്ധിയുമായ പ്രതിഭാസങ്ങളായിരുന്നു ആദ്യകാല കലണ്ടർ സംവിധാനങ്ങൾക്ക് അടിസ്ഥാനം.നൈൽ നദിയിലെ വർഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി പ്രാചീന ഈജിപ്തുകാർ ഒരു കലണ്ടറിനു രൂപം നൽകിയിരുന്നു. പിന്നീട് ആകാശഗോളങ്ങളെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ മെസൊപൊട്ടേമിയ, പ്രാചീനഭാരതം തുടങ്ങിയ സ്ഥലങ്ങളിൽ രൂപപ്പെട്ടു വന്നു. ബി.സി45ൽ ഇന്നു കാണുന്ന കലണ്ടറിന്റെ ആദ്യരൂപമായ ജൂലിയൻ കലണ്ടർ നിലവിൽ വന്നു. സൂര്യന്റേയും ഭൂമിയുടേയും ചലനങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായപ്പോൾ ജൂലിയൻ കലണ്ടറിന്റെ പ്രസക്തി നഷ്ടമാവുകയും 1582ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ഗ്രിഗോറിയൻ കലണ്ടറുകൾക്ക് രൂപം നൽകുകയും ചെയ്തു.
ഗ്രിഗോറിയൻ കലണ്ടർ
ഇന്ന് ലോകവ്യാപകമായി ഉപയോഗിയ്ക്കുന്ന കലണ്ടർ സംവിധാനമാണ് ഗ്രിഗോറിയൻ കലണ്ടർ.യേശുക്രിസ്തു ജനിച്ച വർഷത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിയ്ക്കുന്നത്.
മാസങ്ങൾ
ജനുവരി
റോമൻ സാഹിത്യത്തിലെ ആരംഭങ്ങളുടെ ദൈവമായ ജാനസ് ലാനുയാരിയസ് എന്ന ദേവന്റെ പേരാണ് ഗ്രിഗോറിയൻ കലണ്ടറിലെ ആദ്യമാസമായ ജനുവരിയ്ക്ക് നൽകിയിരിയ്ക്കുന്നത്.
ഫെബ്രുവരി
ലാറ്റിൻ ഭാഷയിൽ ശുദ്ധീകരണംഎന്നർത്ഥം വരുന്ന ഫെബ്രും എന്ന വാക്കിൽ നിന്നാണ് ഈ പേര് നൽകിയിരിയ്ക്കുന്നത്.
മാർച്ച്
റോമാക്കാരുടെ യുദ്ധദേവനായിരുന്ന മാർസ്ഇൽ നിന്നാണ് ഈ പേര് വന്നത്.
ഏപ്രിൽ
തുറക്കുക എന്നർത്ഥം വരുന്ന aperire എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് വന്നത്.വസന്തത്തിന്റെ തുടക്കമാണ് ഇവിടെ ഉദ്ദേശിച്ചിരിയ്ക്കുന്നത്.
മേയ്
ഗ്രീക്ക് ദേവതയായ മായിയയുടെ പേരാണ് ഈ മാസത്തിന് നൽകിയിരിയ്ക്കുന്നത്.
ജൂൺ
ജൂപിറ്റർ ദേവന്റെ ഭാര്യയായി പുരാതന റോമക്കാർ കരുതിയിരുന്ന ജൂനോയിൽ നിന്നുമാണ് ജൂൺ എന്ന പേർ സ്വീകരിച്ചത്.
ജൂലൈ
ക്വിന്റിലസ്എന്ന് ആദ്യം പേർ നൽകി. ശേഷം ജൂലിയസ് സീസർ ജനിച്ചത് ഈ മാസത്തിലായതിനാൽ ജുലൈ എന്ന് പുനർനാമകരണം ചെയ്തു.
ഓഗസ്റ്റ്
പുരാതന റോമൻ കലണ്ടരിൽ ആറാമത്തെ മാസമായി കരുതിയിരുന്നതിനാൽ ആറാമത്എന്നർത്ഥം വരുന്ന സെക്റ്റിലിസ്എന്ന ലാറ്റിൻ വാക്കാണ് ആദ്യം ഉപയോഗിച്ചത്.പിന്നീട് അഗസ്റ്റസ് ചക്രവർത്തിയുടെ ബഹുമാനാർത്ഥം ഓഗസ്റ്റ് എന്ന പേര് നൽകി.
സെപ്റ്റംബർ
ലാറ്റിൻ ഭാഷയിൽ ഏഴ് എന്ന് അർത്ഥം വരുന്ന സെപ്റ്റംഎന്ന പദം ആണ് പേരിനടിസ്ഥാനം.
ഒക്ടോബർ
ലാറ്റിൻ ഭാഷയിൽ എട്ട് എന്നർത്ഥം വരുന്ന ഒക്റ്റോ എന്ന പദമാണ് പേരിനടിസ്ഥാനം
നവംബർ
ഒൻപത് എന്നർത്ഥം വരുന്ന നോവംഎന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് സ്വീകരിച്ചത്.
ഡിസംബർ
ലാറ്റിൻ ഭാഷയിൽ പത്ത് എന്നർത്ഥം വരുന്ന ഡിസംബർ റോമൻ കലണ്ടറിൽ പത്താമത്തെ മാസമായിരുന്നു.
മലയാളം കലണ്ടർ
ചിങ്ങം മുതൽ കർക്കിടകം വരെ പന്ത്രണ്ട് മാസങ്ങളുള്ള ഒരു മലയാളം കലണ്ടർ കേരളത്തിൽ നിലവിലുണ്ട്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കിടകം എന്നിവയാണു ഇതിലെ മാസങ്ങൾ. ഇതിനു കേരള സർക്കാറിന്റെ അംഗീകാരമുണ്ട്.
ഹിജറ വര്‍ഷ കലണ്ടര്‍
ക്രിസ്തുവര്‍ഷം 622 ല്‍ മുഹമ്മദ് നബി മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര നടത്തിയ വര്‍ഷം മുതലാണ് ചന്ദ്രമാസത്തെ ആധാരമാക്കിയ ഹിജറ വര്‍ഷ കലണ്ടര്‍ ആരംഭിക്കുന്നത്. മുഹറം തൊട്ട് ദു-അല്‍ഹജ്ജ് വരെയുള്ള 12 മാസങ്ങളാണ് ഹിജറ വര്‍ഷ കലണ്ടറിലും ഉള്ളത്.
കടപ്പാട് - വിക്കിപീഡിയ
Wednesday 24 December 2014
ക്രിസ്തുമസ് ദിനാഘോഷം
തിരുപ്പിറവിയുടെ ഓര്‍മകളുമായി ഒരു ക്രിസ്തുമസ് കൂടി വന്നെത്തി.
ആശംസാ കാര്‍ഡ് നിര്‍മ്മാണം
അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം
ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം
ലോകത്തിന്റെ സ്വന്തമായ ക്രിസ്തുമസ് പാണൂര്‍ സ്കൂളിലും വിപുലമായി ആഘോഷിച്ചു. ആശംസാ കാര്‍ഡ് നിര്‍മ്മാണം, ക്രിസ്തുമസ് സ്റ്റാര്‍ നിര്‍മ്മാണം, പുല്‍ക്കൂട് തയ്യാറാക്കല്‍, കരോള്‍ ഗാനാലാപനം, ക്രിസ്മ്സ് ഫ്രണ്ട്, ക്രിസ്തുമസ് കേക്ക് മുറിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടത്തി. ശ്രീമതി ലളിത ടീച്ചര്‍ ക്രിസ്തുമസ് സന്ദേശം നല്കി. കുട്ടികള്‍ക്ക് നവ്യാനുഭവമായിരുന്നു ആഘോഷ പരിപാടികള്‍
ക്രിസ്തുമസ് സ്റ്റാര്‍ നിര്‍മ്മാണം
ആശംസാ കാര്‍ഡ് നിര്‍മ്മാണം
പുല്‍ക്കൂട് തയ്യാറാക്കല്‍
ക്രിസ്തുമസ് ഫ്രണ്ടിനെ കാത്ത് . . .
കേക്ക് മുറി. . . .
സമ്മാനങ്ങള്‍ കൈമാറല്‍
നാടറിയാന്‍ . . ..
Friday 12 December 2014
മനുഷ്യാവകാശ ദിനം
വിശ്വ
മനുഷ്യാവകാശ പ്രഖാപനം (UDHR)1948
ഡിസംബർ
10നാണ്
ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്.
ആ
ദിനത്തിന്റെ ഓര്‍മ്മ പുതുക്കി
എല്ലാ വര്‍ഷവും ഡിസംബര്‍ 10
ന്
മനുഷ്യാവകാശ ദിനം ആഘോഷിക്കുന്നു.
എന്താണ്
മനുഷ്യാവകാശം ?
ഓരോവ്യക്തിക്കും
അന്തസ്സും സുരക്ഷയും ഉറപ്പാക്കി
സമൂഹത്തിൽ ജീവിക്കാനുള്ള
അവകാശമാണിത്.
സ്വകാര്യത,
മതവിശ്വാസം,
അഭിപ്രായ
പ്രകടനം എന്നിവയ്ക്കുള്ള
സംരക്ഷണം, ഭക്ഷണം
വസ്ത്രം, പാര്‍പ്പിടം,
എന്നിവയോടു
കൂടിയ ജീവിതം നയിക്കാനുള്ള
അവകാശം, വാർദ്ധക്യം,
വൈധവ്യം,
ശാരീരിക
ബലഹീനതകൾ ഉൾപ്പെടെയുള്ള അവശത
എന്നീ അവസ്ഥയിൽ ലഭിക്കേണ്ട
സംരക്ഷണം,
നിയമത്തിനുമുന്നിൽ
ഉള്ള സംരക്ഷണം,
കുറ്റവാളി
എന്ന് തെളിയിക്കപ്പെടും വരെ
നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള
അവകാശം, അന്യായമായിൽ
തടങ്കലിൽ പാർപ്പിക്കില്ല
എന്ന ഉറപ്പ് ഇവയെല്ലാം
അന്താരാഷ്ട്ര തലത്തിൽ തന്നെ
മനുഷ്യാവകാശങ്ങളായി
പരിഗണിക്കപ്പെട്ടിരിക്കുന്നു.
വിദ്യാലയത്തിലും
മനുഷ്യാവകാശ ദിനം ആചരിച്ചു.
സ്കൂള്‍
അസംബ്ലിയില്‍ മനുഷ്യാവകാശങ്ങളെക്കുറിച്ചും
അവ ഇന്നത്തെ നിലയിലേക്ക്
എത്തിയതെങ്ങനെയെന്നും കേരളീയ
സാഹചര്യത്തില്‍ വിശദീകരിച്ചു.
Thursday 4 December 2014
ഭോപ്പാൽ ദുരന്തം
യൂണിയന് കാര്‍ബൈഡ് എന്ന അമേരിക്കന്‍ കമ്പനിയുടെ ഇന്ത്യയിലെ ആസ്ഥാനമായിരുന്നു, ഗുജറാത്തിലെ ഭോപ്പാല്‍. അവര്‍ കീടനാശിനി നിര്‍മ്മാണത്തിനായി ശേഖരിച്ച മീഥൈല്‍ ഐസോ സയനേറ്റ് എന്ന വിഷവാതകം അശ്രദ്ധ കാരണം 1984 ഡിസംബര്‍ 2 ന് രാത്രി അന്തരീക്ഷ വായുവില്‍ കലര്‍ന്നു. കാറ്റിന്റെ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിക്കുകയും
16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു. 2
ലക്ഷത്തിൽപ്പരം ആൾക്കാരെ നിത്യരോഗികളാക്കിയ ഈ ദുരന്തം വിട്ടുമാറാത്ത ചുമ,
കാഴ്ചതടസ്സം, കുട്ടികളിലെ തിമിരം, കാൻസർ, ക്ഷയം, തളർച്ച, വിഷാദം, പനി
എന്നിവ ജീവിച്ചിരിക്കുന്നവർക്ക് നൽകി. ദുരന്തത്തിന്റെ പരിണിതഫലങ്ങൾ
ഇപ്പോഴും അനുഭവിക്കുന്നു. 5 ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചു. ഔദ്യോഗിക
കണക്കുകൾ പ്രകാരം ചോർച്ചയുണ്ടായ ഉടനെ 2,259 പേർ മരിച്ചു. രണ്ടാഴ്ചക്കകം
8,000-ൽ അധികം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും
ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാൽ ദുരന്തം കണക്കാക്കപ്പെടുന്നു.
യൂണിയൻ കാർബൈഡ് ഇന്ന് ഡൗ കെമിക്കൽസ് എന്ന പേരിൽ നിരവധി കീടനാശിനികൾ ഉത്പാദിപ്പിക്കുന്നു.
ദിനാചരണത്തിന്റെ ഭാഗമായി ദുരന്തത്തില്‍ പൊലിഞ്ഞവരെ അുസ്മരിച്ച് മൗന പ്രാര്‍ത്ഥന നടത്തി. കീടനാശിനി രഹിത ലോകത്തിനായി ശ്രമിക്കാമെന്ന് പ്രതിജ്ഞയെടുത്തു.
ലോക എയ്ഡ്സ് ദിനം
എല്ലാവർഷവും ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എയിഡ്സ്
രോഗത്തോടുള്ള ചെറുത്ത് നിൽപ്പിനു ശക്തി കൂട്ടാൻ വേണ്ടി 1988 ഡിസംബർ
ഒന്നുമുതലാണ്, ലോകാരോഗ്യ സംഘടന , ഐക്യ രാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തിൽ
ലോക എയിഡ്സ് ദിനം ആച്ചരിക്കപ്പെടുന്നത്.
മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട്, എച്ച്.ഐ.വി നിയന്ത്രണം,
അണുബാധിതർക്കുള്ള ചികിത്സ ,സംരക്ഷണം, പിന്തുണ എന്നിവ എല്ലാവർക്കും
പ്രാപ്യമാക്കുക എന്നുള്ളതാണ് 2014 ലെ സന്ദേശം .
ദിനാചരണത്തിന്റെ ഭാഗമായി അസംബ്ലിയില്‍ എയിഡ്സ് രോഗം എന്താണെന്ന് വിശദീകരിച്ചു. ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.
Subscribe to:
Posts (Atom)