Friday 8 August 2014

HIROSHIMA DAY

ഹിരോഷിമ ദിനാചരണം
          പാണൂര്‍ ഗവ.എല്‍.പി.സ്കൂളില്‍ വിവിധങ്ങളായ പരിപാടികളോടെ ഹിരോഷിമാ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ പതിപ്പ് നിര്‍മ്മാണം നടത്തി. ഗാസയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധവിരുദ്ധ പതിപ്പിന് ഏറെ പ്രസക്തിയുണ്ടായിരുന്നു. അസംബ്ലിയില്‍ ദിനാചരണത്തെക്കുറിച്ച് ശ്രീമതി ലളിത സംസാരിച്ചു. കുട്ടികള്‍ തയ്യാറാക്കിയ പ്ലക്കാര്‍ഡുകള്‍ ഉപയോഗിച്ച് യുദ്ധവിരുദ്ധ റാലി നടത്തി. റാലിയില്‍ ഇനിയൊരു യുദ്ധം വേണ്ട, ഹിരോഷിമകളും നാഗസാക്കികളും ഇനി വേണ്ട തുടങ്ങിയ ഗീതങ്ങള്‍ അലയടിച്ചു.







            റാലിക്ക് ശേഷം യുദ്ധ വിരുദ്ധ ഡോക്യുമെന്ററികളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. അമേരിക്ക അമേരിക്ക ', സുന്ദരമായ ഈ യാനപാത്രത്തിലെ..കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ്ബാഗ്ദാദ്റിബണ്‍സ് ഫോര്‍ പീസ്, . . . തുടങ്ങിയവയിലെ സന്ദേശം കുട്ടികള്‍ക്ക് തിരിച്ചറിയാനായി. 








          തുടര്‍ന്ന് പോസ്റ്റര്‍ രചനകള്‍ തയ്യാറാക്കി. ഇവ പിന്നീട് പ്രദര്‍ശിപ്പിച്ചു. യുദ്ധം കുട്ടികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നും  ഓരോ യുദ്ധോപകരണവും കുട്ടികളുടെ അവകാശങ്ങള്‍ നടപ്പിലാക്കാനുള്ള പണമാണ് അപഹരിക്കുന്നതെന്നും അത് അവസാനിപ്പിക്കേണ്ടതാണെന്നും അവര്‍ക്ക് മനസ്സിലാക്കാനും സമാധാന പൂര്‍ണമായ നല്ല ഭാവിയിലേക്ക് അവരുടെ പങ്ക് എന്താണെന്ന് തിരിച്ചറിയാനും ദിനാചരണം വഴിയൊരുക്കി.

No comments:

Post a Comment