Friday 15 August 2014

Swathanthrya Dina varaghosham



സ്വാതന്ത്ര്യദിന വാരാഘോഷം സമാപിച്ചു
          പാണൂര്‍ ഗവ.എല്‍.പി.സ്കൂളില്‍ ഒരാഴ്ചക്കാലമായി നടത്തി വന്ന സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങുകള്‍ സമാപിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി പതാകാ നിര്‍മ്മാണം, ആശംസാ കാര്‍ഡുകള്‍ തയ്യാറാക്കി അയയ്ക്കല്‍, സ്വാതന്ത്ര്യ ദിന പതിപ്പുകള്‍ തയ്യാറാക്കല്‍, പ്രസംഗമത്സരങ്ങള്‍, സ്വാതന്ത്ര്യ സ്മൃതി ഗീതികള്‍- ദേശഭക്തിഗാനാലാപന മത്സരം, സ്വാതന്ത്ര്യത്തിന്റെ നാള്‍വഴികള്‍ വീഡിയോ പ്രദര്‍ശനങ്ങള്‍, മള്‍ട്ടി മീഡിയ ക്വിസ്സ് മത്സരങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അനുബന്ധമായി നടത്തി. 






സ്വാതന്ത്ര്യദിനത്തില്‍ സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സജിത്ത് കുമാര്‍ പതാക ഉയര്‍ത്തി. അസംബ്ലിക്ക് ശേഷം നാട്ടുകാരും രക്ഷിതാക്കളും കുട്ടികളും അധ്യാപകരും അണിചേര്‍ന്ന സ്വാതന്ത്ര്യദിന റാലി നടത്തി. തുടര്‍ന്ന് എല്ലാവര്‍ക്കും ലഡു നല്‍കി.




          രാവിലെ പത്ത് മണിക്കാരംഭിച്ച പൊതു സമ്മേളനം സ്കൂള്‍ സംരക്ഷണ സമിതി അധ്യക്ഷന്‍ ശ്രീ.കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സജിത്ത് കുമാര്‍ സ്വാഗതമാശംസിച്ചു. പി.ടി.എ/ എസ്.എം.സി പ്രസിഡണ്ട് ശ്രീ. പി.ജയചന്ദ്രന്‍ അധ്യക്ഷനായിരുന്നു. 
                            

         പാണൂര്‍ ഗ്രാമത്തില്‍ നിന്നും ആദ്യമായി ഡോക്ടറല്‍ ഡിഗ്രി നേടിയ യേനപ്പയ മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ ശ്രീ. ടി.ദാമോദരന്‍ നായരെ ആദരിക്കുന്നതിന്റെ  ഭാഗമായി  സഹപാഠിയായ ശ്രീ. രവീന്ദ്രന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തി. 
                             
         പി.ടി.എ യുടെ ഉപഹാരം വൈസ് പ്രസിഡണ്ട് ശശീന്ദ്രന്‍ നല്‍കി. 

                           
         തുടര്‍ന്ന് സംസാരിച്ച ഡോ.ടി.ഭാസ്കരന്‍ നായര്‍ അദ്ദേഹം കടന്നു വന്ന വഴിത്താരകള്‍ അനുസ്മരിച്ചു. മലയാളം മീഡിയത്തില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ പഠിച്ചാണ് അദ്ദേഹമിന്ന് ഒരു മെഡിക്കല്‍ കോളേജില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നത്. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രചോദനകരമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. 


ഴിഞ്ഞ അക്കാദമിക വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണം സ്കൂളിലെ മുന്‍ എസ്.എം.സി പ്രസിഡണ്ട് ശ്രീ.ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. നാലാം തരത്തില്‍ നിന്ന് വര്‍ഷവിധുരാജ് മൂന്നില്‍ നിന്ന് ദേവിക മധുരണ്ടില്‍ നിന്ന് ശ്രീഹരിഒന്നില്‍ നിന്ന് കീര്‍ത്തന എന്നിവര്‍ എന്‍ഡോവ്മെന്റുകള്‍ ഏറ്റു വാങ്ങി. നാലാം ക്ലാസ്സിലെ എന്‍ഡോവ്മെന്റുകള്‍ സ്പോണ്‍സര്‍ ചെയ്തത് ചാച്ചാജി സ്വാശ്രയ സംഘമാണ്. മറ്റ് എന്‍ഡോവ്മെന്റുകള്‍ പി.ടി.എ ഏര്‍പ്പെടുത്തിയതാണ്. 




      ഭഗത്സിംഗിന്റെ ആവേശകരമായ ജീവിത കഥ അവതരിപ്പിച്ചുകൊണ്ട്                 ശ്രീ.രാജഗോപാലന്‍ മാസ്റ്റര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. 







മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി ശോഭന എന്നിവര്‍ക്കൊപ്പം വിദ്യാര്‍ത്ഥികളായ കീര്‍ത്തന, ചന്ദനm¢lcz എന്നിവരും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് രക്ഷിതാക്കളും കുട്ടികളും കൂടിച്ചേര്‍ന്നുള്ള ഫാമിലി ക്വിസ്സ് നടത്തി. മൂന്നിലെ ആരോമല്‍ കുടുംബത്തിനൊപ്പം ഒന്നാം സ്ഥാനം നേടി. ദേശീയ ഗാനത്തിനു ശേഷം നടന്ന  പായസവിതരണത്തോടെ ഒരാഴ്ച്ക്കാലം നീണ്ടു നിന്ന സ്വാതന്ത്ര്യ ദിന വാരാഘോഷം സമാപിച്ചു.

Friday 8 August 2014

HIROSHIMA DAY

ഹിരോഷിമ ദിനാചരണം
          പാണൂര്‍ ഗവ.എല്‍.പി.സ്കൂളില്‍ വിവിധങ്ങളായ പരിപാടികളോടെ ഹിരോഷിമാ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ പതിപ്പ് നിര്‍മ്മാണം നടത്തി. ഗാസയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധവിരുദ്ധ പതിപ്പിന് ഏറെ പ്രസക്തിയുണ്ടായിരുന്നു. അസംബ്ലിയില്‍ ദിനാചരണത്തെക്കുറിച്ച് ശ്രീമതി ലളിത സംസാരിച്ചു. കുട്ടികള്‍ തയ്യാറാക്കിയ പ്ലക്കാര്‍ഡുകള്‍ ഉപയോഗിച്ച് യുദ്ധവിരുദ്ധ റാലി നടത്തി. റാലിയില്‍ ഇനിയൊരു യുദ്ധം വേണ്ട, ഹിരോഷിമകളും നാഗസാക്കികളും ഇനി വേണ്ട തുടങ്ങിയ ഗീതങ്ങള്‍ അലയടിച്ചു.







            റാലിക്ക് ശേഷം യുദ്ധ വിരുദ്ധ ഡോക്യുമെന്ററികളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. അമേരിക്ക അമേരിക്ക ', സുന്ദരമായ ഈ യാനപാത്രത്തിലെ..കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ്ബാഗ്ദാദ്റിബണ്‍സ് ഫോര്‍ പീസ്, . . . തുടങ്ങിയവയിലെ സന്ദേശം കുട്ടികള്‍ക്ക് തിരിച്ചറിയാനായി. 








          തുടര്‍ന്ന് പോസ്റ്റര്‍ രചനകള്‍ തയ്യാറാക്കി. ഇവ പിന്നീട് പ്രദര്‍ശിപ്പിച്ചു. യുദ്ധം കുട്ടികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നും  ഓരോ യുദ്ധോപകരണവും കുട്ടികളുടെ അവകാശങ്ങള്‍ നടപ്പിലാക്കാനുള്ള പണമാണ് അപഹരിക്കുന്നതെന്നും അത് അവസാനിപ്പിക്കേണ്ടതാണെന്നും അവര്‍ക്ക് മനസ്സിലാക്കാനും സമാധാന പൂര്‍ണമായ നല്ല ഭാവിയിലേക്ക് അവരുടെ പങ്ക് എന്താണെന്ന് തിരിച്ചറിയാനും ദിനാചരണം വഴിയൊരുക്കി.