Wednesday 18 February 2015

മെട്രിക് മേള- നീളം

         മെട്രിക് മേളയുടെ നാലാം ദിനത്തില്‍ നീളം പരിചയപ്പെട്ടു. കുട്ടികള്‍ക്ക് ഏറെ പരിചിതമായ അളവുകളിലൊന്നാണ് നീളം. വാട്ടര്‍ തീം പാര്‍ക്കിലെ ഉയരത്തിനനുസരിച്ച ടിക്കറ്റ് നിരക്കും ആരോഗ്യ കാര്‍ഡും സ്കെയില്‍ നിര്‍മ്മാണവും ചുറ്റളവും പത്രക്കടലാസും ഒക്കെ നീളം എന്ന യൂണിറ്റ് പരിചയപ്പെടന്നതിന് സഹായകരമായി. സ്കൂളില്‍ നിന്നും ഒരു കിലോമീറ്റര്‍ വരെയുള്ള അളവ് ഓരോ നൂറു മീറ്ററിലും അടയാളപ്പെടുത്തി മുന്നേറിയത് കുട്ടികള്‍ക്ക് നവ്യാനുഭവമായിരുന്നു. ഇതിലൂടെ ഒരു കിലോ മീറ്ററും ഒരു മീറ്ററും മില്ലീ മീറ്ററുകളും കുട്ടികള്‍ക്ക് പരിചയപ്പെടാനും ധാരണയുണ്ടാക്കാനും സാധിച്ചു.
              നാലു മെട്രിക് ദിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സമയം, ഭാരം, ഉള്ളളവ്, നീളം എന്നീ നാല് മെട്രിക് അളവുകളെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്.

മെട്രിക് മേള - ഭാരം

     മെ‍ട്രിക് മേളയുടെ മൂന്നാം ദിനത്തില്‍ ഭാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. അനുവിന്റെ പുറം വേദനയമായി ബന്ധപ്പെട്ട അനുഭവ പരിസരത്തിലൂടെ ഭാരം കണ്ടെത്തല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. എല്ലാവരുടെയും സ്കൂള്‍ ബാഗിന്റെ ഭാരവും ശരീരഭാരവും കണ്ടെത്തി. തുടര്‍ന്ന് സ്കൂള്‍ ബാഗിലെ ഓരോ ഇനത്തിന്റേയും ഭാരം കണക്കാക്കി. വെയിംഗ് മെഷീനില്‍ തീരെ ചെറിയ ഭാരങ്ങള്‍ അളക്കാന്‍ കഴിയാത്തത് പ്രശ്നങ്ങള്‍ സൃ‍ഷ്ടിച്ചു. സധാരണ ത്രാസ് ഉപയോഗിച്ച് ഇത് പരിഹരിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് എല്ലാ ഗ്രൂപ്പുകാരും  50 ഗ്രാം തൊട്ടുള്ള തൂക്കക്കട്ടികള്‍ സഞ്ചിയും കല്ലുകളും ഉപയോഗിച്ച് നിര്‍മ്മിച്ച് അടയാളപ്പെടുത്തി. ഭാരവുമായി ബന്ധപ്പെട്ട ഗണിത പസിലുകളും ഗ്രൂപ്പില്‍ പരിചയപ്പെട്ടു. ചെറിയ ഉളവുകള്‍- മില്ലി ഗ്രാം, പവന്‍ തുടങ്ങിയവയും പ്രായോഗികാനുവങ്ങളിലൂടെ പരിചയപ്പെട്ടു. ഗ്രൂപ്പില്‍ കളിത്രാസുകളും നിര്‍മ്മിച്ചു.







Saturday 7 February 2015

മെട്രിക് ദിനം - ഉള്ളളവ്

            എല്ലാ കുട്ടികളും വിവിധ വലുപ്പത്തിലുള്ള കുപ്പികളും മരുന്ന് പാത്രങ്ങളും അവയുടെ അളവ് ഡപ്പികളും കൊണ്ടു വന്നിരുന്നു. പരീക്ഷണത്തിലൂടെ ചെറിയ അളവ് - മില്ലി ലിറ്റര്‍ പരിചയപ്പെട്ടു. സ്കൂള്‍ പറമ്പിലെ ഇലകളില്‍ കോവലിലാണ് കൂടുതല്‍ ജലാംശമുള്ളതെന്ന് കണ്ടെത്തി. തുടര്‍ന്ന് വലിയ  അളവുകളും പരിചയപ്പെട്ടു. 
                  വിവിധ അളവ് പാത്രങ്ങളുടെ നിര്‍മ്മാണമാണ് ഗ്രൂപ്പില്‍ തുടര്‍ന്ന് നടന്നത്. തുര്‍ന്ന് പൊതുവായി ഊഹം രേഖപ്പെടുത്താനും അതിന് ശേഷം മത്സരമായി 8 വ്യത്യസ്ത അളവ് ഊഹിച്ച് രേഖപ്പെടുത്താനും അവസരമൊരുക്കി. മിക്ക കുട്ടികള്‍ക്കും ഏതാണ്ട് ശരിയായി ഊഹിക്കാന്‍ കഴിഞ്ഞുവെന്നത് പ്രവര്‍ത്തനത്തിന്റെ വിജമായ കണക്കാക്കാം. 
               തുടര്‍ന്ന് ആവേശകരമായ കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍ മത്സരം നടന്നു. ജല സംരംക്ഷണത്തിന്റെ ആവശ്യകതയും അതിലൂടെ ചര്‍ച്ച ചെയ്തു. രാവിലെ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ വൈകുന്നേരം 4.15 വരെ നീണ്ടു.       
                                         
  

















   


Sunday 1 February 2015

മെട്രിക് മേള

     ഗണിത പഠനം മിവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മെട്രിക് മേളയുടെ ഭാഗമായുള്ള മെട്രിക് ദിനങ്ങള്‍ക്ക് വിദ്യാലയത്തില്‍ തുടക്കമായി. ആഴ്ചപ്പാട്ടോടെ ആരംഭിച്ച മെട്രിക് ദിനത്തില്‍ സമയം പരിചയപ്പെടുത്തി. സെക്കന്റുകള്‍, മിനിറ്റുകള്‍, മണിക്കൂറുകള്‍, ദിവസങ്ങള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ എന്നിവ സവിസ്തരം ചര്‍ച്ച ചെയ്തു. ദിനത്തിന്റെ ഭാഗമായി നിര്‍മ്മാണങ്ങള്‍, പസിലുകള്‍ കണ്ടെത്താനും  പ്രശ്നോത്തരികള്‍, പ്രയോഗിക പ്രശ്നങ്ങള്‍ തുടങ്ങിയവയുടെ കുരുക്കഴിക്കാനും കുട്ടികള്‍ക്ക് കഴിഞ്ഞു. ക്ലോക്ക്, മെട്രിക് ക്ലോക്ക് എന്നിവ ഗ്രൂപ്പില്‍ നിര്‍മ്മിക്കുകയും അവ ഉപയോഗിച്ച് പ്രായോഗിക പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്തു. പിറന്നാള്‍ മരം തയ്യാറാക്കിയതോടെ ആദ്യ ദിന പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമായി.