മെട്രിക് മേളയുടെ മൂന്നാം ദിനത്തില്‍ ഭാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. അനുവിന്റെ പുറം വേദനയമായി ബന്ധപ്പെട്ട അനുഭവ പരിസരത്തിലൂടെ ഭാരം കണ്ടെത്തല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. എല്ലാവരുടെയും സ്കൂള്‍ ബാഗിന്റെ ഭാരവും ശരീരഭാരവും കണ്ടെത്തി. തുടര്‍ന്ന് സ്കൂള്‍ ബാഗിലെ ഓരോ ഇനത്തിന്റേയും ഭാരം കണക്കാക്കി. വെയിംഗ് മെഷീനില്‍ തീരെ ചെറിയ ഭാരങ്ങള്‍ അളക്കാന്‍ കഴിയാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. സധാരണ ത്രാസ് ഉപയോഗിച്ച് ഇത് പരിഹരിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് എല്ലാ ഗ്രൂപ്പുകാരും 50 ഗ്രാം തൊട്ടുള്ള തൂക്കക്കട്ടികള്‍ സഞ്ചിയും കല്ലുകളും ഉപയോഗിച്ച് നിര്‍മ്മിച്ച് അടയാളപ്പെടുത്തി. ഭാരവുമായി ബന്ധപ്പെട്ട ഗണിത പസിലുകളും ഗ്രൂപ്പില്‍ പരിചയപ്പെട്ടു. ചെറിയ ഉളവുകള്‍- മില്ലി ഗ്രാം, പവന്‍ തുടങ്ങിയവയും പ്രായോഗികാനുവങ്ങളിലൂടെ പരിചയപ്പെട്ടു. ഗ്രൂപ്പില്‍ കളിത്രാസുകളും നിര്‍മ്മിച്ചു.
No comments:
Post a Comment