Thursday, 4 December 2014

ഭോപ്പാൽ ദുരന്തം

     യൂണിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ കമ്പനിയുടെ ഇന്ത്യയിലെ ആസ്ഥാനമായിരുന്നു, ഗുജറാത്തിലെ ഭോപ്പാല്‍. അവര്‍ കീടനാശിനി നിര്‍മ്മാണത്തിനായി ശേഖരിച്ച മീഥൈല്‍ ഐസോ സയനേറ്റ് എന്ന വിഷവാതകം അശ്രദ്ധ കാരണം 1984 ഡിസംബര്‍ 2 ന് രാത്രി അന്തരീക്ഷ വായുവില്‍ കലര്‍ന്നു. കാറ്റിന്റെ  ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിക്കുകയും 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു. 2 ലക്ഷത്തിൽപ്പരം ആൾക്കാരെ നിത്യരോഗികളാക്കിയ ഈ ദുരന്തം വിട്ടുമാറാത്ത ചുമ, കാഴ്ചതടസ്സം, കുട്ടികളിലെ തിമിരം, കാൻസർ, ക്ഷയം, തളർച്ച, വിഷാദം, പനി എന്നിവ ജീവിച്ചിരിക്കുന്നവർക്ക് നൽകി. ദുരന്തത്തിന്റെ പരിണിതഫലങ്ങൾ ഇപ്പോഴും അനുഭവിക്കുന്നു.  5 ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം ചോർച്ചയുണ്ടായ ഉടനെ 2,259 പേർ മരിച്ചു. രണ്ടാഴ്ചക്കകം 8,000-ൽ അധികം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാൽ ദുരന്തം കണക്കാക്കപ്പെടുന്നു.

     യൂണിയൻ കാർബൈഡ് ഇന്ന് ഡൗ കെമിക്കൽസ് എന്ന പേരിൽ നിരവധി കീടനാശിനികൾ ഉത്പാദിപ്പിക്കുന്നു.
        ദിനാചരണത്തിന്റെ ഭാഗമായി ദുരന്തത്തില്‍ പൊലിഞ്ഞവരെ അുസ്മരിച്ച് മൗന പ്രാര്‍ത്ഥന നടത്തി. കീടനാശിനി രഹിത ലോകത്തിനായി ശ്രമിക്കാമെന്ന് പ്രതിജ്ഞയെടുത്തു.

No comments:

Post a Comment