ബ്ലോഗ് ഉദ്ഘാടനം
ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം ഐ.ടി അറ്റ് സ്കൂളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കേരളത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട പ്രവര്‍ത്തനമായിരുന്നു ബ്ലെന്‍ഡ്. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളെയും ബ്ലോഗ് എന്ന നവ സാമൂഹ്യ മാധ്യമത്തിലൂടെ ബന്ധിപ്പിച്ചുകൊണ്ട് പരസ്പരം അറിയുക, മികവ് നേടുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള തുടക്ക പ്രവര്‍ത്തനമായിരുന്നു ഇത്. ബ്ലെന്‍ഡ് പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തില്‍ എല്ലാ വിദ്യാലയങ്ങളും സ്വന്തമായി ബ്ലോഗ് നിര്‍മ്മിച്ചു കഴിഞ്ഞു. പാണൂര്‍ ഗവ.എല്‍.പി.സ്കൂള്‍ നിര്‍മ്മിച്ച ബ്ലോഗിന്റെ ഉദ്ഘാടനം ബഹു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി.ഭവാനി നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുളിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.എം.മാധവന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.
No comments:
Post a Comment