സ്കൂള്‍ വാര്‍ത്തകള്‍
Sunday, 28 September 2014
2014 പുരയിട കൃഷി വര്‍ഷം
യു.എൻ. ജനറൽ അസംബ്ലിയാണ് 2014 കുടുംബകൃഷി വർഷമായി പ്രഖ്യാപിച്ചിരിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക
എന്നീ രാജ്യങ്ങളിലെ കുടുംബകർഷകസംഘടനകളുടെ പ്രധാന പ്രാദേശിക ശൃംഖലകളുമായി
സഹകരിച്ചാണ് 'അന്താരാഷ്ട്ര കുടുംബകൃഷി വർഷം' എന്ന ആശയം യു.എൻ.
പ്രോത്സാഹിപ്പിക്കുന്നത്.
- മുഖ്യധാരയിൽനിന്ന് സ്ഥാനഭ്രംശം സംഭവിച്ചുപോയ വീട്ടുകൃഷി അഥവാ കുടുംബകൃഷിയെ കാർഷിക, പാരിസ്ഥിതിക, സാമൂഹിക പരിപാടികളുടെ കേന്ദ്രബിന്ദുവായി പുനഃപ്രതിഷ്ഠിക്കുക എന്നതാണ് വർഷാചരണത്തിന്റെ പ്രധാന ലക്ഷ്യം.
- പ്രകൃതിവിഭവങ്ങളുടെ പരിപാലനം, പരിസ്ഥിതി സംരക്ഷണം, സുസ്ഥിരവികസനം എന്നീ ഉപഘടകങ്ങളും വർഷാചരണത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽപ്പെടുന്നു.
പാണൂര്‍ ഗവ.എല്‍.പി.സ്കൂളില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ എല്ലാ കുട്ടികള്‍ക്കും പച്ചക്കറി വിത്തുകള്‍ അവരവരുടെ വീടുകളില്‍ കൃഷി ചെയ്യാനായി നല്‍കി. വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ. ദാമോദരന്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി ഇന്ദിര ടീച്ചറുടെ നേതൃത്വത്തില്‍ സ്കൂളില്‍ പച്ചക്കറിത്തോട്ടം ഒരുക്കങ്ങള്‍ ആരംഭിച്ചു.
Wednesday, 24 September 2014
മംഗള്‍യാന്‍
ഇന്ത്യക്കിത് അഭിമാന നിമിഷം. തദ്ദേശീയമായി നിര്‍മ്മിച്ച നമ്മുടെ ആദ്യ ഗ്രഹാന്തരപേടകം മംഗള്‍യാന്‍ ഇന്ന് വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിച്ചേര്‍ന്നു. ഇന്ത്യയിലെ ശതകോടി ജനങ്ങള്‍ക്കിത് ഇന്ത്യന്‍ബഹിരാകാശ സംഘടനയുടെ വിജയസമ്മാനം. ഈ പരിശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പാണൂര്‍ഗവ.എല്‍.പി.സ്കൂളിന്റെ അഭിനന്ദനങ്ങള്‍
മംഗള്‍യാന്‍ വിക്ഷേപണം
Saturday, 20 September 2014
ഓസോണ്‍ ദിനം
ഓക്സിജന്റെ മൂന്ന് ഓസോൺ. അന്തരീക്ഷത്തിന്റെ
മുകൾതട്ടിൽ കാണപ്പെടുന്ന ഓസോൺ, ഭൂമിയിലെ
ജീവജാലങ്ങൾക്ക് ദോഷം വരുത്തുന്ന സൂര്യപ്രകാശത്തിലടങ്ങിയ അള്‍ട്രാവയലറ്റ് രശ്മികളെ ഭൂമിയിയുടെ ഉപരിതലത്തിലെത്തുന്നതില്‍ നിന്ന് തടയുന്നു.
ഓസോൺ എന്ന വാതകം കണ്ടുപിടിച്ചതു് സ്വിറ്റ്സർലൻഡിലെ ബേസൽ സർവ്വകലാശാലയിലെ പ്രൊഫസറായിരുന്ന ക്രിസ്റ്റ്യൻ ഫ്രീഡ്രിച്ച് ഷോൺബെയ്ൻ എന്ന ജർമ്മൻകാരനാണു്.
ഭൂമിയുടെ പുതപ്പായ ഓസോണ്‍പാളിയെ സംരക്ഷിക്കേണ്ടത് ഭൂമിയുടെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. സപ്തംബര്‍ 16 ഓസോണ്‍ദിനമായി ആചരിക്കുന്നു. പാണൂര്‍ ഗവ.എല്‍.പി.സ്കൂളില്‍ ഓസോണ്‍ദിനത്തിന്റെ ഭാഗമായി പ്രഭാഷണം നടത്തി. കുട്ടികള്‍ ചേര്‍ന്ന് ഭൂമിക്കൊരു കുട പ്രവര്‍ത്തനം നടത്തി.
Saturday, 6 September 2014
ഓണാഘോഷം
കേരളത്തിന്റെ ദേശീയോത്സവമായ ഓണം പാണൂര്‍ ഗവ.എല്‍.പി.സ്കൂളിലും വിപുലമായി ആഘോഷിച്ചു. മാനവരെല്ലാം ഒന്നായിരുന്ന മഹാബലി ചക്രവര്‍ത്തിയുടെ സുവര്‍ണകാലത്തിന്റെ സ്മൃതികളുയര്‍ത്തി കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് ഓണാഘോഷം നടത്തി. കുട്ടികളും രക്ഷിതാക്കളും വൈവിധ്യമാര്‍ന്ന മത്സര പരിപാടികളില്‍ ആവേശത്തോടെ പങ്കെടുത്തു. പൂക്കളമത്സരം, ഓണപ്പാട്ടുകള്‍, നിറം കൊടുക്കല്‍, നാടന്‍ കളികള്‍, ബലൂണ്‍ പൊട്ടിക്കല്‍,മഞ്ചാടി പെറുക്കല്‍, അപ്പം കടി, മെഴുകുതിരി കത്തിക്കല്‍ തുടങ്ങിയ മത്സര പരിപാടികള്‍ ആവേശകരമായിരുന്നു. രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് വീടുകളില്‍ നിന്ന് തയ്യാറാക്കിക്കൊണ്ടു വന്ന കറികള്‍ ഉപയോഗിച്ചുള്ള ഓണസദ്യ കൂട്ടായ്മയുടെ ഹൃദ്യമായ നാളുകള്‍ ഓര്‍മ്മപ്പെടുത്തി. തുടര്‍ന്ന് നടന്ന സമ്മേളനം ഓണ അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരമൊരുക്കി.
വിദ്യാലയത്തില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന അധ്യാപകനായ ശ്രീ രാജഗോപാലനുള്ള യാത്രയയപ്പ് വേദി കൂടിയായി സമ്മേളനം മാറി. അദ്ദേഹത്തിന്റെ അധ്യാപക ജീവിതത്തിന് എല്ലാവിധ മംഗളങ്ങളും നേര്‍ന്നുകൊണ്ട് യോഗം സമാപിച്ചു.
Friday, 5 September 2014
അധ്യാപക ദിനം
ഭാരതത്തിന്റെ പ്രഥമ ഉപരാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനുമായ ശ്രീ.സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ എന്ന ഉത്കൃഷ്ടനായ അധ്യാപകന്റെ ജന്മദിനം രാജ്യമെങ്ങും അധ്യാപക ദിനമായി ആഘോഷിക്കുന്നു.
ശ്രീ.എസ്.രാധാകൃഷ്ണനെപ്പോലെയുള്ള വിദ്യാര്‍ത്ഥികളെ അറിയുന്ന, സ്നേഹിക്കുന്ന, അവരെ വിമലീകരിക്കുന്ന അധ്യാപകരായി നമുക്കും മാറാന്‍ സാധിക്കട്ടെ ...
Friday, 15 August 2014
Swathanthrya Dina varaghosham
സ്വാതന്ത്ര്യദിന വാരാഘോഷം സമാപിച്ചു
പാണൂര്‍ ഗവ.എല്‍.പി.സ്കൂളില്‍
ഒരാഴ്ചക്കാലമായി നടത്തി വന്ന സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങുകള്‍ സമാപിച്ചു.
ദിനാഘോഷത്തിന്റെ ഭാഗമായി പതാകാ നിര്‍മ്മാണം, ആശംസാ
കാര്‍ഡുകള്‍ തയ്യാറാക്കി അയയ്ക്കല്‍, സ്വാതന്ത്ര്യ ദിന പതിപ്പുകള്‍
തയ്യാറാക്കല്‍, പ്രസംഗമത്സരങ്ങള്‍, സ്വാതന്ത്ര്യ സ്മൃതി ഗീതികള്‍- ദേശഭക്തിഗാനാലാപന മത്സരം, സ്വാതന്ത്ര്യത്തിന്റെ നാള്‍വഴികള്‍ വീഡിയോ പ്രദര്‍ശനങ്ങള്‍, മള്‍ട്ടി മീഡിയ ക്വിസ്സ് മത്സരങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍
അനുബന്ധമായി നടത്തി.
സ്വാതന്ത്ര്യദിനത്തില്‍ സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സജിത്ത് കുമാര്‍ പതാക ഉയര്‍ത്തി. അസംബ്ലിക്ക് ശേഷം നാട്ടുകാരും രക്ഷിതാക്കളും കുട്ടികളും അധ്യാപകരും അണിചേര്‍ന്ന സ്വാതന്ത്ര്യദിന റാലി നടത്തി. തുടര്‍ന്ന് എല്ലാവര്‍ക്കും ലഡു നല്‍കി.
രാവിലെ പത്ത് മണിക്കാരംഭിച്ച പൊതു സമ്മേളനം സ്കൂള്‍ സംരക്ഷണ സമിതി അധ്യക്ഷന്‍ ശ്രീ.കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സജിത്ത് കുമാര്‍ സ്വാഗതമാശംസിച്ചു. പി.ടി.എ/ എസ്.എം.സി പ്രസിഡണ്ട് ശ്രീ. പി.ജയചന്ദ്രന്‍ അധ്യക്ഷനായിരുന്നു.
പാണൂര്‍ ഗ്രാമത്തില്‍ നിന്നും ആദ്യമായി ഡോക്ടറല്‍ ഡിഗ്രി നേടിയ യേനപ്പയ മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ ശ്രീ. ടി.ദാമോദരന്‍ നായരെ ആദരിക്കുന്നതിന്റെ ഭാഗമായി സഹപാഠിയായ ശ്രീ. രവീന്ദ്രന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തി.
പി.ടി.എ യുടെ ഉപഹാരം വൈസ് പ്രസിഡണ്ട് ശശീന്ദ്രന്‍ നല്‍കി.
തുടര്‍ന്ന് സംസാരിച്ച ഡോ.ടി.ഭാസ്കരന്‍ നായര്‍ അദ്ദേഹം കടന്നു വന്ന വഴിത്താരകള്‍ അനുസ്മരിച്ചു. മലയാളം മീഡിയത്തില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ പഠിച്ചാണ് അദ്ദേഹമിന്ന് ഒരു മെഡിക്കല്‍ കോളേജില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നത്. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രചോദനകരമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
കഴിഞ്ഞ അക്കാദമിക വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണം സ്കൂളിലെ മുന്‍ എസ്.എം.സി പ്രസിഡണ്ട് ശ്രീ.ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. നാലാം തരത്തില്‍ നിന്ന് വര്‍ഷ, വിധുരാജ് മൂന്നില്‍ നിന്ന് ദേവിക മധു, രണ്ടില്‍ നിന്ന് ശ്രീഹരി, ഒന്നില്‍ നിന്ന് കീര്‍ത്തന എന്നിവര്‍ എന്‍ഡോവ്മെന്റുകള്‍ ഏറ്റു വാങ്ങി. നാലാം ക്ലാസ്സിലെ എന്‍ഡോവ്മെന്റുകള്‍ സ്പോണ്‍സര്‍ ചെയ്തത് ചാച്ചാജി സ്വാശ്രയ സംഘമാണ്. മറ്റ് എന്‍ഡോവ്മെന്റുകള്‍ പി.ടി.എ ഏര്‍പ്പെടുത്തിയതാണ്.
ഭഗത്സിംഗിന്റെ ആവേശകരമായ ജീവിത കഥ അവതരിപ്പിച്ചുകൊണ്ട് ശ്രീ.രാജഗോപാലന്‍ മാസ്റ്റര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.
മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി ശോഭന എന്നിവര്‍ക്കൊപ്പം
വിദ്യാര്‍ത്ഥികളായ കീര്‍ത്തന, ചന്ദന, m¢lcz എന്നിവരും ആശംസകള്‍
അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന്
രക്ഷിതാക്കളും കുട്ടികളും കൂടിച്ചേര്‍ന്നുള്ള ഫാമിലി ക്വിസ്സ് നടത്തി. മൂന്നിലെ
ആരോമല്‍ കുടുംബത്തിനൊപ്പം ഒന്നാം സ്ഥാനം നേടി. ദേശീയ ഗാനത്തിനു ശേഷം നടന്ന പായസവിതരണത്തോടെ ഒരാഴ്ച്ക്കാലം നീണ്ടു നിന്ന
സ്വാതന്ത്ര്യ ദിന വാരാഘോഷം സമാപിച്ചു.
Subscribe to:
Posts (Atom)























































