Saturday, 6 September 2014

ഓണാഘോഷം

               കേരളത്തിന്റെ ദേശീയോത്സവമായ ഓണം പാണൂര്‍ ഗവ.എല്‍.പി.സ്കൂളിലും വിപുലമായി ആഘോഷിച്ചു. മാനവരെല്ലാം ഒന്നായിരുന്ന മഹാബലി ചക്രവര്‍ത്തിയുടെ സുവര്‍ണകാലത്തിന്റെ സ്മൃതികളുയര്‍ത്തി കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് ഓണാഘോഷം നടത്തി. കുട്ടികളും രക്ഷിതാക്കളും വൈവിധ്യമാര്‍ന്ന മത്സര പരിപാടികളില്‍ ആവേശത്തോടെ പങ്കെടുത്തു. പൂക്കളമത്സരം, ഓണപ്പാട്ടുകള്‍, നിറം കൊടുക്കല്‍, നാടന്‍ കളികള്‍, ബലൂണ്‍ പൊട്ടിക്കല്‍,മഞ്ചാടി പെറുക്കല്‍, അപ്പം കടി, മെഴുകുതിരി കത്തിക്കല്‍ തുടങ്ങിയ മത്സര പരിപാടികള്‍ ആവേശകരമായിരുന്നു. രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് വീടുകളില്‍ നിന്ന് തയ്യാറാക്കിക്കൊണ്ടു വന്ന കറികള്‍ ഉപയോഗിച്ചുള്ള ഓണസദ്യ കൂട്ടായ്മയുടെ ഹൃദ്യമായ നാളുകള്‍ ഓര്‍മ്മപ്പെടുത്തി. തുടര്‍ന്ന് നടന്ന സമ്മേളനം ഓണ അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരമൊരുക്കി. 






















             വിദ്യാലയത്തില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന അധ്യാപകനായ ശ്രീ രാജഗോപാലനുള്ള യാത്രയയപ്പ് വേദി കൂടിയായി സമ്മേളനം മാറി. അദ്ദേഹത്തിന്റെ അധ്യാപക ജീവിതത്തിന് എല്ലാവിധ മംഗളങ്ങളും നേര്‍ന്നുകൊണ്ട് യോഗം സമാപിച്ചു.

No comments:

Post a Comment