Wednesday, 14 January 2015

യൂണിഫോം വിതരണം

2014-15 വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച സൗജന്യ യൂണിഫോം വിതരണതത്തിന്റെ ഉദ്ഘാടനം മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി ശോഭ നിര്‍വ്വഹിച്ചു.

ദേശീയ യുവജന ദിനം

സ്വാമി വിവേകാനന്ദൻ


     വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേർ. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമികളുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.
വിവേകാനന്ദന്റെ ആവിർഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാർശനികനെന്ന നിലയിൽ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളിൽനിന്നും അപഗ്രഥിക്കാം. ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യൻ. മതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയിൽ പുതിയ നിർവചനവും വ്യാഖ്യാനവും നൽകി ആയുസ്സ് നീട്ടിക്കൊടുത്ത ദാർശനികൻ. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു.

വിവേകാനന്ദ സൂക്തങ്ങൾ

  • ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായി ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യം.
  • അടിമയെപ്പോലെയല്ല ജോലി ചെയ്യേണ്ടത്, യജമാനനെപ്പോലെയാണ്, അവിരഹിതമായി ജോലി ചെയ്യുക, പക്ഷേ അടിമയുടെ ജോലിയാകരുത്.
സ്വാമി വിവേകാനന്ദന്റെ ജന്മദിനം ഭാരതത്തില്‍ ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു. ദിനാചരണത്തിന്റെ ഭാഗമായി പാണൂര്‍ സ്കൂളില്‍ വിവേകാനന്ദനെ അനുസ്മരിച്ചു. ഇന്ദിര ടീച്ചര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

Tuesday, 30 December 2014

കലണ്ടര്‍ വിശേഷങ്ങള്‍

    

  സാമൂഹിക, സാമ്പത്തിക, മതപര, ഭരണ ആവശ്യങ്ങൾക്കായി ഒരു നിശ്ചിതകാലയളവിലെ ദിവസങ്ങളെ അവയുടെ ആവർത്തനപ്രത്യേകതകളോടെ ക്രമീകരിച്ച് മനുഷ്യജീവിതം ചിട്ടപ്പെടുത്തുന്നതിനുള്ള ഒരു സം‌വിധാനമാണ് കലണ്ടർ. ഈ ക്രമീകരണം നടത്തുന്നത് ഒരു നിശ്ചിത അളവ് സമയത്തിന് ദിവസം എന്നും, അതിന്റെ വിവിധ ഗുണിതങൾക്ക് ആഴ്ച, മാസം, വർഷം എന്നിങ്ങനെ പേരുകൾ നൽകിയുമാണ്. ജ്യോതിശാസ്ത്രമാണ് കലഗണനയുടെ ആധാരം എങ്കിലും കലണ്ടറിലെ കാലയളവുകൾ ചന്ദ്രൻ, സൂര്യൻ എന്നിവയുടെ ചലനവുമായി പൂർണമായും ഒത്തുപോവണമെന്നില്ല.

     പല സംസ്കാരങ്ങളും സമൂഹങ്ങളും മുമ്പുള്ളവ മാതൃകയാക്കി പുതിയ കലണ്ടറുകൾ നിർമിച്ചിട്ടുണ്ട്. ഓരോരുത്തരും തങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് കലണ്ടറിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി.

   നിത്യജീവിതത്തിൽ എളുപ്പത്തിൽ ഉപയോഗപ്പെടുത്താനാകും വിധം കലണ്ടർ സം‌വിധാനം രേഖപ്പെടുത്തിവക്കുന്ന ഭൗതിക വസ്തുവിനേക്കൂടി കലണ്ടർ എന്നു പറയയാറുണ്ട്. ഈ വാക്കിന്റെ ഏറ്റവും വ്യാപകമായ ഉപയോഗം ഈ അർത്ഥത്തിലാണ്. ഇത് മിക്കവാറും കടലാസ് കൊണ്ടുള്ളതായിരിക്കും. കമ്പ്യൂട്ടർ‌വൽകൃത കലണ്ടറുകളും ഇന്നുണ്ട്. ചെയ്യാനുള്ള കാര്യങ്ങൾ കൃത്യ സമയത്ത് ഓർമപ്പെടുത്തുന്ന രീതിയിൽ ഇവയെ ക്രമീകരിക്കാം

 

   കണക്കുകൂട്ടുക എന്നർത്ഥം വരുന്ന കലൻഡേ എന്ന പദത്തിൽ നിന്നുമാണ് കലണ്ടർ എന്ന പദമുണ്ടായത്.ഭൂമിശാസ്ത്രപരവും കാലാവസ്ഥാസം‌ബന്ധിയുമായ പ്രതിഭാസങ്ങളായിരുന്നു ആദ്യകാല കലണ്ടർ സം‌വിധാനങ്ങൾക്ക് അടിസ്ഥാനം.നൈൽ നദിയിലെ വർഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി പ്രാചീന ഈജിപ്തുകാർ ഒരു കലണ്ടറിനു രൂപം നൽകിയിരുന്നു. പിന്നീട് ആകാശഗോളങ്ങളെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ മെസൊപൊട്ടേമിയ, പ്രാചീനഭാരതം തുടങ്ങിയ സ്ഥലങ്ങളിൽ രൂപപ്പെട്ടു വന്നു. ബി.സി45ൽ ഇന്നു കാണുന്ന കലണ്ടറിന്റെ ആദ്യരൂപമായ ജൂലിയൻ കലണ്ടർ നിലവിൽ വന്നു. സൂര്യന്റേയും ഭൂമിയുടേയും ചലനങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായപ്പോൾ ജൂലിയൻ കലണ്ടറിന്റെ പ്രസക്തി നഷ്ടമാവുകയും 1582ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ഗ്രിഗോറിയൻ കലണ്ടറുകൾക്ക് രൂപം നൽകുകയും ചെയ്തു.

 

ഗ്രിഗോറിയൻ കലണ്ടർ

ഇന്ന് ലോകവ്യാപകമായി ഉപയോഗിയ്ക്കുന്ന കലണ്ടർ സം‌വിധാനമാണ് ഗ്രിഗോറിയൻ കലണ്ടർ.യേശുക്രിസ്തു ജനിച്ച വർഷത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിയ്ക്കുന്നത്.

മാസങ്ങൾ

  • ജനുവരി

റോമൻ സാഹിത്യത്തിലെ ആരംഭങ്ങളുടെ ദൈവമായ ജാനസ് ലാനുയാരിയസ് എന്ന ദേവന്റെ പേരാണ് ഗ്രിഗോറിയൻ കലണ്ടറിലെ ആദ്യമാസമായ ജനുവരിയ്ക്ക് നൽകിയിരിയ്ക്കുന്നത്.

  • ഫെബ്രുവരി

ലാറ്റിൻ ഭാഷയിൽ ശുദ്ധീകരണംഎന്നർത്ഥം വരുന്ന ഫെബ്രും എന്ന വാക്കിൽ നിന്നാണ് ഈ പേര് നൽകിയിരിയ്ക്കുന്നത്.

  • മാർച്ച്

റോമാക്കാരുടെ യുദ്ധദേവനായിരുന്ന മാർസ്ഇൽ നിന്നാണ് ഈ പേര് വന്നത്.

  • ഏപ്രിൽ

തുറക്കുക എന്നർത്ഥം വരുന്ന aperire എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് വന്നത്.വസന്തത്തിന്റെ തുടക്കമാണ് ഇവിടെ ഉദ്ദേശിച്ചിരിയ്ക്കുന്നത്.

  • മേയ്

ഗ്രീക്ക് ദേവതയായ മായിയയുടെ പേരാണ് ഈ മാസത്തിന് നൽകിയിരിയ്ക്കുന്നത്.

  • ജൂൺ

ജൂപിറ്റർ ദേവന്റെ ഭാര്യയായി പുരാതന റോമക്കാർ കരുതിയിരുന്ന ജൂനോയിൽ നിന്നുമാണ് ജൂൺ എന്ന പേർ സ്വീകരിച്ചത്.

  • ജൂലൈ

ക്വിന്റിലസ്എന്ന് ആദ്യം പേർ നൽകി. ശേഷം ജൂലിയസ് സീസർ ജനിച്ചത് ഈ മാസത്തിലായതിനാൽ ജുലൈ എന്ന് പുനർനാമകരണം ചെയ്തു.

  • ഓഗസ്റ്റ്

പുരാതന റോമൻ കലണ്ടരിൽ ആറാമത്തെ മാസമായി കരുതിയിരുന്നതിനാൽ ആറാമത്എന്നർത്ഥം വരുന്ന സെക്റ്റിലിസ്എന്ന ലാറ്റിൻ വാക്കാണ് ആദ്യം ഉപയോഗിച്ചത്.പിന്നീട് അഗസ്റ്റസ് ചക്രവർത്തിയുടെ ബഹുമാനാർത്ഥം ഓഗസ്റ്റ് എന്ന പേര് നൽകി.

  • സെപ്റ്റംബർ

ലാറ്റിൻ ഭാഷയിൽ ഏഴ് എന്ന് അർത്ഥം വരുന്ന സെപ്റ്റംഎന്ന പദം ആണ് പേരിനടിസ്ഥാനം.

  • ഒക്ടോബർ

ലാറ്റിൻ ഭാഷയിൽ എട്ട് എന്നർത്ഥം വരുന്ന ഒക്റ്റോ എന്ന പദമാണ് പേരിനടിസ്ഥാനം

  • നവംബർ

ഒൻപത് എന്നർത്ഥം വരുന്ന നോവംഎന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് സ്വീകരിച്ചത്.

  • ഡിസംബർ

ലാറ്റിൻ ഭാഷയിൽ പത്ത് എന്നർത്ഥം വരുന്ന ഡിസം‌ബർ റോമൻ കലണ്ടറിൽ പത്താമത്തെ മാസമായിരുന്നു.

 

മലയാളം കലണ്ടർ

ചിങ്ങം മുതൽ കർക്കിടകം വരെ പന്ത്രണ്ട് മാസങ്ങളുള്ള ഒരു മലയാളം കലണ്ടർ കേരളത്തിൽ നിലവിലുണ്ട്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കിടകം എന്നിവയാണു ഇതിലെ മാസങ്ങൾ. ഇതിനു കേരള സർക്കാറിന്റെ അംഗീകാരമുണ്ട്.

ഹിജറ വര്‍ഷ കലണ്ടര്‍

ക്രിസ്തുവര്‍ഷം 622 ല്‍ മുഹമ്മദ് നബി മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര നടത്തിയ വര്‍ഷം മുതലാണ് ചന്ദ്രമാസത്തെ ആധാരമാക്കിയ ഹിജറ വര്‍ഷ കലണ്ടര്‍ ആരംഭിക്കുന്നത്. മുഹറം   തൊട്ട് ദു-അല്‍ഹജ്ജ് വരെയുള്ള 12 മാസങ്ങളാണ് ഹിജറ വര്‍ഷ കലണ്ടറിലും ഉള്ളത്.

                                                                                                   കടപ്പാട് - വിക്കിപീഡിയ


Wednesday, 24 December 2014

ക്രിസ്തുമസ് ആശംസകള്‍


എല്ലാ അഭ്യുദയകാംഷികള്‍ക്കും സ്നേഹം നിറഞ്ഞ, നന്മയുടെ
 ക്രിസ്തുമസ് ആശംസകള്‍


ക്രിസ്തുമസ് ദിനാഘോഷം

       തിരുപ്പിറവിയുടെ ഓര്‍മകളുമായി ഒരു ക്രിസ്തുമസ് കൂടി വന്നെത്തി.

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം

     ലോകത്തിന്റെ സ്വന്തമായ ക്രിസ്തുമസ് പാണൂര്‍ സ്കൂളിലും വിപുലമായി ആഘോഷിച്ചു. ആശംസാ കാര്‍ഡ് നിര്‍മ്മാണം, ക്രിസ്തുമസ് സ്റ്റാര്‍ നിര്‍മ്മാണം, പുല്‍ക്കൂട് തയ്യാറാക്കല്‍, കരോള്‍ ഗാനാലാപനം, ക്രിസ്മ്സ് ഫ്രണ്ട്, ക്രിസ്തുമസ് കേക്ക് മുറിക്കല്‍ തുടങ്ങിയ പരിപാടികള്‍‌ നടത്തി. ശ്രീമതി ലളിത ടീച്ചര്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. കുട്ടികള്‍ക്ക് നവ്യാനുഭവമായിരുന്നു ആഘോഷ പരിപാടികള്‍

 ക്രിസ്തുമസ് സ്റ്റാര്‍ നിര്‍മ്മാണം

 

                                                     ആശംസാ കാര്‍ഡ് നിര്‍മ്മാണം



പുല്‍ക്കൂട് തയ്യാറാക്കല്‍



ക്രിസ്തുമസ് ഫ്രണ്ടിനെ കാത്ത് . . .

കേക്ക് മുറി. . . .




സമ്മാനങ്ങള്‍ കൈമാറല്‍

നാടറിയാന്‍ . . .. 

Friday, 12 December 2014

മനുഷ്യാവകാശ ദിനം

         വിശ്വ മനുഷ്യാവകാശ പ്രഖാപനം (UDHR)1948 ഡിസംബർ 10നാണ് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. ആ ദിനത്തിന്റെ ഓര്‍മ്മ പുതുക്കി എല്ലാ വര്‍ഷവും ഡിസംബര്‍ 10 ന് മനുഷ്യാവകാശ ദിനം ആഘോഷിക്കുന്നു.
എന്താണ് മനുഷ്യാവകാശം ?
   ഓരോവ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമാണിത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം, ഭക്ഷണം വസ്ത്രം, പാര്‍പ്പിടം, എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം, വാർദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകൾ ഉൾപ്പെടെയുള്ള അവശത എന്നീ അവസ്ഥയിൽ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനുമുന്നിൽ ഉള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായിൽ തടങ്കലിൽ പാർപ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തിൽ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.
  വിദ്യാലയത്തിലും മനുഷ്യാവകാശ ദിനം ആചരിച്ചു. സ്കൂള്‍ അസംബ്ലിയില്‍ മനുഷ്യാവകാശങ്ങളെക്കുറിച്ചും അവ ഇന്നത്തെ നിലയിലേക്ക് എത്തിയതെങ്ങനെയെന്നും കേരളീയ സാഹചര്യത്തില്‍ വിശദീകരിച്ചു.