Sunday, 1 March 2015

മെട്രിക് മേള

       നാല് മെട്രിക് ദിനങ്ങള്‍ക്കു ശേഷം വിദ്യാലയത്തില്‍ മെട്രിക് മേള നടത്തി. ബാഡ്ജ് നിര്‍മ്മാണം, നിധി തേടല്‍, സമ്മാനം നേടല്‍, യാത്ര പോകാം, കടയിലേക്ക്, മുത്തശ്ശിയെ സഹായിക്കാം, ദാഹം തീര്‍ക്കാം, മുത്തു നല്‍കാം കടത്തു കടക്കാം, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിവിധ വര്‍ക്കു ഷീറ്റുകളും പ്രയോജനപ്പെടുത്തി. ഊഹിക്കാനും അളക്കാനുമുള്ള ധാരാളം പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു. പ്രവര്‍ത്തനങ്ങള്‍ ഏറെ താല്പര്യത്തോടെ കുട്ടികള്‍ പൂര്‍ത്തിയാക്കി.
         കുട്ടികള്‍ തയ്യാറാക്കിയ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു.

Wednesday, 18 February 2015

മെട്രിക് മേള- നീളം

         മെട്രിക് മേളയുടെ നാലാം ദിനത്തില്‍ നീളം പരിചയപ്പെട്ടു. കുട്ടികള്‍ക്ക് ഏറെ പരിചിതമായ അളവുകളിലൊന്നാണ് നീളം. വാട്ടര്‍ തീം പാര്‍ക്കിലെ ഉയരത്തിനനുസരിച്ച ടിക്കറ്റ് നിരക്കും ആരോഗ്യ കാര്‍ഡും സ്കെയില്‍ നിര്‍മ്മാണവും ചുറ്റളവും പത്രക്കടലാസും ഒക്കെ നീളം എന്ന യൂണിറ്റ് പരിചയപ്പെടന്നതിന് സഹായകരമായി. സ്കൂളില്‍ നിന്നും ഒരു കിലോമീറ്റര്‍ വരെയുള്ള അളവ് ഓരോ നൂറു മീറ്ററിലും അടയാളപ്പെടുത്തി മുന്നേറിയത് കുട്ടികള്‍ക്ക് നവ്യാനുഭവമായിരുന്നു. ഇതിലൂടെ ഒരു കിലോ മീറ്ററും ഒരു മീറ്ററും മില്ലീ മീറ്ററുകളും കുട്ടികള്‍ക്ക് പരിചയപ്പെടാനും ധാരണയുണ്ടാക്കാനും സാധിച്ചു.
              നാലു മെട്രിക് ദിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സമയം, ഭാരം, ഉള്ളളവ്, നീളം എന്നീ നാല് മെട്രിക് അളവുകളെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്.

മെട്രിക് മേള - ഭാരം

     മെ‍ട്രിക് മേളയുടെ മൂന്നാം ദിനത്തില്‍ ഭാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. അനുവിന്റെ പുറം വേദനയമായി ബന്ധപ്പെട്ട അനുഭവ പരിസരത്തിലൂടെ ഭാരം കണ്ടെത്തല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. എല്ലാവരുടെയും സ്കൂള്‍ ബാഗിന്റെ ഭാരവും ശരീരഭാരവും കണ്ടെത്തി. തുടര്‍ന്ന് സ്കൂള്‍ ബാഗിലെ ഓരോ ഇനത്തിന്റേയും ഭാരം കണക്കാക്കി. വെയിംഗ് മെഷീനില്‍ തീരെ ചെറിയ ഭാരങ്ങള്‍ അളക്കാന്‍ കഴിയാത്തത് പ്രശ്നങ്ങള്‍ സൃ‍ഷ്ടിച്ചു. സധാരണ ത്രാസ് ഉപയോഗിച്ച് ഇത് പരിഹരിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് എല്ലാ ഗ്രൂപ്പുകാരും  50 ഗ്രാം തൊട്ടുള്ള തൂക്കക്കട്ടികള്‍ സഞ്ചിയും കല്ലുകളും ഉപയോഗിച്ച് നിര്‍മ്മിച്ച് അടയാളപ്പെടുത്തി. ഭാരവുമായി ബന്ധപ്പെട്ട ഗണിത പസിലുകളും ഗ്രൂപ്പില്‍ പരിചയപ്പെട്ടു. ചെറിയ ഉളവുകള്‍- മില്ലി ഗ്രാം, പവന്‍ തുടങ്ങിയവയും പ്രായോഗികാനുവങ്ങളിലൂടെ പരിചയപ്പെട്ടു. ഗ്രൂപ്പില്‍ കളിത്രാസുകളും നിര്‍മ്മിച്ചു.







Saturday, 7 February 2015

മെട്രിക് ദിനം - ഉള്ളളവ്

            എല്ലാ കുട്ടികളും വിവിധ വലുപ്പത്തിലുള്ള കുപ്പികളും മരുന്ന് പാത്രങ്ങളും അവയുടെ അളവ് ഡപ്പികളും കൊണ്ടു വന്നിരുന്നു. പരീക്ഷണത്തിലൂടെ ചെറിയ അളവ് - മില്ലി ലിറ്റര്‍ പരിചയപ്പെട്ടു. സ്കൂള്‍ പറമ്പിലെ ഇലകളില്‍ കോവലിലാണ് കൂടുതല്‍ ജലാംശമുള്ളതെന്ന് കണ്ടെത്തി. തുടര്‍ന്ന് വലിയ  അളവുകളും പരിചയപ്പെട്ടു. 
                  വിവിധ അളവ് പാത്രങ്ങളുടെ നിര്‍മ്മാണമാണ് ഗ്രൂപ്പില്‍ തുടര്‍ന്ന് നടന്നത്. തുര്‍ന്ന് പൊതുവായി ഊഹം രേഖപ്പെടുത്താനും അതിന് ശേഷം മത്സരമായി 8 വ്യത്യസ്ത അളവ് ഊഹിച്ച് രേഖപ്പെടുത്താനും അവസരമൊരുക്കി. മിക്ക കുട്ടികള്‍ക്കും ഏതാണ്ട് ശരിയായി ഊഹിക്കാന്‍ കഴിഞ്ഞുവെന്നത് പ്രവര്‍ത്തനത്തിന്റെ വിജമായ കണക്കാക്കാം. 
               തുടര്‍ന്ന് ആവേശകരമായ കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍ മത്സരം നടന്നു. ജല സംരംക്ഷണത്തിന്റെ ആവശ്യകതയും അതിലൂടെ ചര്‍ച്ച ചെയ്തു. രാവിലെ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ വൈകുന്നേരം 4.15 വരെ നീണ്ടു.       
                                         
  

















   


Sunday, 1 February 2015

മെട്രിക് മേള

     ഗണിത പഠനം മിവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മെട്രിക് മേളയുടെ ഭാഗമായുള്ള മെട്രിക് ദിനങ്ങള്‍ക്ക് വിദ്യാലയത്തില്‍ തുടക്കമായി. ആഴ്ചപ്പാട്ടോടെ ആരംഭിച്ച മെട്രിക് ദിനത്തില്‍ സമയം പരിചയപ്പെടുത്തി. സെക്കന്റുകള്‍, മിനിറ്റുകള്‍, മണിക്കൂറുകള്‍, ദിവസങ്ങള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ എന്നിവ സവിസ്തരം ചര്‍ച്ച ചെയ്തു. ദിനത്തിന്റെ ഭാഗമായി നിര്‍മ്മാണങ്ങള്‍, പസിലുകള്‍ കണ്ടെത്താനും  പ്രശ്നോത്തരികള്‍, പ്രയോഗിക പ്രശ്നങ്ങള്‍ തുടങ്ങിയവയുടെ കുരുക്കഴിക്കാനും കുട്ടികള്‍ക്ക് കഴിഞ്ഞു. ക്ലോക്ക്, മെട്രിക് ക്ലോക്ക് എന്നിവ ഗ്രൂപ്പില്‍ നിര്‍മ്മിക്കുകയും അവ ഉപയോഗിച്ച് പ്രായോഗിക പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്തു. പിറന്നാള്‍ മരം തയ്യാറാക്കിയതോടെ ആദ്യ ദിന പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമായി.










Wednesday, 14 January 2015

യൂണിഫോം വിതരണം

2014-15 വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച സൗജന്യ യൂണിഫോം വിതരണതത്തിന്റെ ഉദ്ഘാടനം മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി ശോഭ നിര്‍വ്വഹിച്ചു.

ദേശീയ യുവജന ദിനം

സ്വാമി വിവേകാനന്ദൻ


     വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേർ. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമികളുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.
വിവേകാനന്ദന്റെ ആവിർഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാർശനികനെന്ന നിലയിൽ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളിൽനിന്നും അപഗ്രഥിക്കാം. ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യൻ. മതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയിൽ പുതിയ നിർവചനവും വ്യാഖ്യാനവും നൽകി ആയുസ്സ് നീട്ടിക്കൊടുത്ത ദാർശനികൻ. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു.

വിവേകാനന്ദ സൂക്തങ്ങൾ

  • ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായി ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യം.
  • അടിമയെപ്പോലെയല്ല ജോലി ചെയ്യേണ്ടത്, യജമാനനെപ്പോലെയാണ്, അവിരഹിതമായി ജോലി ചെയ്യുക, പക്ഷേ അടിമയുടെ ജോലിയാകരുത്.
സ്വാമി വിവേകാനന്ദന്റെ ജന്മദിനം ഭാരതത്തില്‍ ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു. ദിനാചരണത്തിന്റെ ഭാഗമായി പാണൂര്‍ സ്കൂളില്‍ വിവേകാനന്ദനെ അനുസ്മരിച്ചു. ഇന്ദിര ടീച്ചര്‍ അനുസ്മരണ പ്രഭാഷണം നടത്തി.