സ്കൂള്‍ വാര്‍ത്തകള്‍
Tuesday, 14 October 2014
Friday, 10 October 2014
നോബല്‍ സമ്മാനം
ലോകത്തെ
ഏറ്റവും ഉയർന്ന പുരസ്‌കാരമായി
കരുതപ്പെടുന്ന ഒന്നാണ് നോബൽ
സമ്മാനം.നോബൽ
പതക്കത്തിനും ബഹുമതി പത്രത്തിനു
പുറമേ 10
മില്ല്യൺ
സ്വീഡൻ ക്രോണ (2006-ലെ
കണക്കു പ്രകാരം ഏതാണ്ട് 6
കോടി
26 ലക്ഷം
ഇന്ത്യന്‍ രൂപ )
സമ്മാനത്തുകയും
ജേതാവിനു ലഭിക്കുന്നു.
ഭൗതിക
ശാസ്ത്രം,
രസതന്ത്രം,
വൈദ്യശാസ്ത്രം,
സമാധാനം,
സാഹിത്യം,
സാമ്പത്തിക
ശാസ്ത്രം എന്നീ
മേഖലകളിൽ,
ലോകത്ത്
മഹത്തായ സംഭാവനകൾ നൽകിയവർക്ക്
ലിംഗ, ജാതി,
മത,
രാഷ്‌ട്ര
ഭേദമന്യേ നൽകുന്ന പുരസ്‌കാരമാണ്
നോബൽ സമ്മാനം.
ഡൈനാമിറ്റ്
എന്ന സുരക്ഷിതമായ സ്ഫോടക
വസ്തു കണ്ടുപിടിച്ച സ്വീഡിഷ്
രസതന്ത്രജ്ഞനായ ആല്‍ഫ്രഡ്
നോബല്‍ ഏര്‍പ്പെടുത്തിയതാണ്
നോബല്‍ സമ്മാനം.
ലോകത്തില്‍
ഏറ്റവും കൂടുതല്‍ വിലമതിക്കുന്നതാണ്
നോബല്‍ സമ്മാനം.
ഇപ്രാവശ്യത്തെ
സമാധാന നോബല്‍ പങ്കിട്ടത്
വിദ്യാഭ്യാസ അവകാശത്തിനായി
താലിബാന്‍ ഭരണകൂടവുമായി
പൊരുതിയ മലാല യൂസഫും കുട്ടികളുടെ
അവകാശങ്ങള്‍ക്കു വേണ്ടി
ബച്പന്‍ ബചാവോ ആന്ദോളന്‍
എന്ന സംഘടന രൂപീകരിച്ച്
പ്രവര്‍ത്തിക്കുന്ന കൈലാസ്
സത്യാര്‍ത്ഥിയുമാണ്.
കുട്ടികള്‍ക്കു
വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക്
ലഭിച്ച നോബല്‍ തിളക്കത്തില്‍
പാണൂര്‍ സ്കൂളിന്റെ അഭിനന്ദനങ്ങള്‍
..
ഗാന്ധി ജയന്തി വാരാഘോഷം
ഗാന്ധി ജയന്തി വാരാഘോഷം സമാപിച്ചു. ഒക്ടോബര്‍ 2 മുതല്‍ 10 വരെ നടന്ന ഗാന്ധി ജയന്തി വാരാഘോഷം സമാപിച്ചു.
പരിസര ശുചീകരണം, ജൈവ - അജൈവ മാലിന്യ സംസ്കരണം, പൈപ്പ് കമ്പോസ്റ്റിംഗ് സ്ഥാപനം, ഗാന്ധി ക്വിസ്സ്, ദണ്ഡി യാത്ര- ഡോക്യു-ഡ്രാമ വീഡിയോ പ്രദര്‍ശനം,
പതിപ്പ് തയ്യാറാക്കല്‍, ഗാന്ധി സൂക്ത ശേഖരണം, പച്ചക്കറി കൃഷി വ്യാപനം, ശുചിത്വ പ്രതിജ്ഞ തുടങ്ങിയ പരിപാടികള്‍ വാരാഘോഷത്തിന്റെ ഭാഗമായി നടത്തി.
Thursday, 2 October 2014
ഗാന്ധിജയന്തി- സേവന ദിനം
മഹാത്മാ ഗാന്ധി
സ്വാതന്ത്ര്യ സമരനേതാവും ലോകത്തിന്റെ വഴികാട്ടിയുമായിരുന്ന നമ്മുടെ രാഷ്ട്രപിതാവിന്റെ ജന്മദിനം ഇന്ന്. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാൾ ദാർശനികനായും
ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.
ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ
അടിയുറച്ചു പ്രവർത്തിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചു.എല്ലാ
വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത
ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വാശ്രയ ഭാരതം സ്വപ്നം കണ്ടു. അദ്ദേഹത്തിന്റെ ജന്മദിനം നാടെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി നാം ആഘോഷിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്ര സഭ ഒക്ടോബര്‍ 2 ലോക അഹിംസാ ദിനമായും ആഘോഷിക്കുന്നു.
പാണൂര്‍ ഗവ.എല്‍.പി.സ്കൂളില്‍ ഗാന്ധിജയന്തി ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളോടെയാണ് ആഘോഷിക്കുന്നത്. പരിസര ശുചീകരണം, പച്ചക്കറിത്തോട്ട നിര്‍മ്മാണം, ഗാന്ധി ക്വിസ്സ്, ഗാന്ധി സിനിമ പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, ഗാന്ധി സൂക്ത ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും.
ക്ലാസ്സ് തല പി.ടി.എ
പാദവാര്‍ഷിക മൂല്യനിര്‍ണയപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായുള്ള ക്ലാസ്സ് തല രക്ഷാകര്‍തൃസംഗമം വിദ്യാലയത്തില്‍ നടന്നു. കുട്ടികളുടെ പ്രകടനങ്ങള്‍, പോര്‍ട്ട് ഫോളിയോകള്‍, ഉത്തരക്കടലാസുകള്‍, സ്റ്റുഡന്റ് ഇവാല്വേഷന്‍ പ്രൊഫൈല്‍ തുടങ്ങിയവ പരിചയപ്പെട്ടു.
തുടര്‍ന്ന് എങ്ങനെ നല്ല രക്ഷാകര്‍ത്താവാവാം എന്നും കുട്ടികളെ മികവിലേക്ക് നയിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ചും ക്ലാസ്സ് നടത്തി. വിദ്യാലയത്തിലെ അധ്യാപകന്‍ ശ്രീ.സജിത്ത് കുമാര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. മംഗള്‍യാന്‍, അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷം എന്നിവയെക്കുറിച്ചും പ്രസന്റേഷന്റെ സഹായത്തോടെ പരിചയപ്പെടുത്തി.
Sunday, 28 September 2014
Subscribe to:
Posts (Atom)













